ത​ച്ച​ന്പാ​റ​യി​ൽ ക​ർ​ഷ​ക​രാ​ണ് ക​ച്ച​വ​ട​ക്കാ​ർ
Sunday, December 9, 2018 12:50 AM IST
ത​ച്ച​ന്പാ​റ: ക​ർ​ഷ​ക​രു​ടെ ഉ​ല്പ​ന്ന​ങ്ങ​ൾ​ക്ക് യ​ഥാ​ർ​ത്ഥ വി​ല കി​ട്ടു​ന്നി​ല്ലെ​ന്നും ഇ​ട​നി​ല​ക്കാ​രാ​ണ് ലാ​ഭം കൊ​യ്യു​ന്ന​തെ​ന്നു​മു​ള്ള പ​രാ​തി​ക്ക് അ​ടി​സ്ഥാ​ന​മി​ല്ലാ​തെ ത​ച്ച​ന്പാ​റ​യി​ൽ ക​ർ​ഷ​ക​ർ ത​ന്നെ​യാ​ണ് ക​ച്ച​വ​ട​ക്കാ​ർ. ത​ച്ച​ന്പാ​റ കൃ​ഷി​ഭ​വ​ൻ, പ​ച്ച​ക്ക​റി ക്ല​സ്റ്റ​ർ, ആ​ത്മ സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ത​ച്ച​ന്പാ​റ താ​ഴെ ക​വ​ല​യി​ൽ ആ​ഴ്ച​യി​ൽ ആ​റു​ദി​വ​സ​വും കാ​ർ​ഷി​ക ഗ്രാ​മീ​ണ​ച​ന്ത ന​ട​ത്തി​യാ​ണ് ത​ച്ച​ന്പാ​റ​യി​ലെ ക​ർ​ഷ​ക​ർ ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കു​ന്ന​ത്.
ക​ർ​ഷ​ക​രു​ടെ ത​ന​ത് ഉ​ത്പ​ന്ന​ങ്ങ​ൾ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ, കു​ടി​ൽ വ്യ​വ​സാ​യ​മാ​യു​ണ്ടാ​ക്കു​ന്ന വ​സ്തു​ക്ക​ൾ എ​ന്നി​വ വി​ല്ക്കു​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ഗ്രാ​മീ​ണ ച​ന്ത തു​ട​ങ്ങി​യ​ത്. സം​സ്ഥാ​ന​ത്തെ എ​ല്ലാ ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും ഗ്രാ​മീ​ണ ച​ന്ത​ക​ൾ തു​ട​ങ്ങി​യി​രു​ന്നു.
കു​ടും​ബ​ശ്രീ​യും കൃ​ഷി​ഭ​വ​നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മെ​ല്ലാം ചേ​ർ​ന്ന് ന​ട​ത്തു​ന്ന ഗ്രാ​മീ​ണ ച​ന്ത​ക​ൾ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്കാ​നും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഓ​രോ ല​ക്ഷം​രൂ​പ വീ​തം സ​ർ​ക്കാ​ർ ന​ല്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ തൊ​ണ്ണൂ​റു​ശ​ത​മാ​നം ഗ്രാ​മീ​ണ ച​ന്ത​ക​ളും ഇ​തി​ന​കം പ്ര​വ​ർ​ത്ത​നം നി​ല​ച്ചു.
ത​ച്ച​ന്പാ​റ​യി​ൽ ബു​ധ​നാ​ഴ്ച ദി​വ​സ​ങ്ങ​ളി​ലാ​യി​രു​ന്നു തു​ട​ക്ക​ത്തി​ൽ ച​ന്ത ന​ട​ന്നി​രു​ന്ന​ത്. ഇ​പ്പോ​ൾ ഞാ​യ​റാ​ഴ്ച ഒ​ഴി​കെ എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ മു​ത​ൽ രാ​ത്രി​വ​രെ ച​ന്ത പ്ര​വ​ർ​ത്തി​ക്കു​ന്നു. ത​ച്ച​ന്പാ​റ കൃ​ഷി​ഭ​വ​നു കീ​ഴി​ലു​ള്ള പ​ച്ച​ക്ക​റി ക്ല​സ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളാ​ണ് ന​ട​ത്തി​പ്പു​കാ​ർ. രാ​വി​ലെ ഓ​രോ ക​ർ​ഷ​ക​രും അ​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ കൊ​ണ്ടു​വ​രും. വൈ​കു​ന്നേ​ര​മാ​കു​ന്പോ​ഴേ​യ്ക്കും എ​ല്ലാം വി​റ്റ​ഴി​യും. പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക​രു​ടെ മി​ക്ക​വാ​റും പ​ച്ച​ക്ക​റി​ക​ളും ഇ​വി​ടെ​യാ​ണ് വി​റ്റ​ഴി​ക്കു​ന്ന​ത്. നാ​ട​ൻ കോ​ഴി​മു​ട്ട, തേ​ൻ, നാ​ട​ൻ തൈ​ര് തു​ട​ങ്ങി​യ​വ​ക്കും ഇ​വി​ടെ ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്. വാ​ഴ​ക്കു​ല​യ​ട​ക്ക​മു​ള്ള​വ ഇ​വി​ടെ​നി​ന്നും വാ​ങ്ങാ​ൻ മൊ​ത്ത​വ്യാ​പാ​രി​ക​ൾ പോ​ലും വ​രു​ന്നു​ണ്ട്. പ​ര​മാ​വ​ധി വി​ല​യും റൊ​ക്കം പ​ണ​വും ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കും. ത​ച്ച​ന്പാ​റ ആ​ത്മ ഇ​ക്കോ​ഷോ​പ്പി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഗ്രാ​മീ​ണ​ച​ന്ത ന​ട​ക്കു​ന്ന​ത്. പ​ച്ച​ക്ക​റി ക്ല​സ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ സു​ന്ദ​ര​ൻ, ബി​നോ​യ് ജേ​ക്ക​ബ്, എം.​സു​ലൈ​മാ​ൻ, ഗോ​പാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് ഗ്രാ​മീ​ണ ച​ന്ത​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത്.