ക്രി​സ്മ​സ് ആ​ഘോ​ഷം നടത്തി
Sunday, December 9, 2018 12:52 AM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് എ​ക്യു​മെ​നി​ക്ക​ൽ മൂ​വ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്രി​സ്മ​സ് ആ​ഘോ​ഷം പാ​ല​ക്കാ​ട് സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ലി​ൽ നടന്നു. തൃ​ശൂ​ർ രൂ​പ​ത യാ​ക്കോ​ബൈ​റ്റ് സി​റി​യ​ൻ ച​ർ​ച്ച് മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ഏ​ലി​യാ​സ് മോ​ർ അ​ത്ത​നാ​സി​യോ​സ് ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി.
പാലക്കാട് രൂപത വികാരി ജനറാൾ മോൺ ജോസഫ് ചിറ്റിലപ്പിള്ളി, ഫാ. മാത്യു വാഴയിൽ, എ​ക്യു​മെ​നി​ക്ക​ൽ മൂ​വ്മെ​ന്‍റ് പ്ര​സി​ഡ​ന്‍റ് ഫാ. ​ജീ​ജോ ചാ​ല​ക്ക​ൽ, ചെ​യ​ർ​മാ​ൻ റ​വ. പി.​എ​ൽ. ഡെ​ന്നി, സെ​ക്ര​ട്ട​റി ടി. ​ബേ​ബി മാ​ത്യു, ക​ണ്‍​വീ​ന​ർ ജോ​സ് മേ​നാ​ച്ചേ​രി, ട്ര​ഷ​റ​ർ എം.​എം. ചാ​ക്കോ എ​ന്നി​വ​ർ പ്രസംഗിച്ചു.

സം​സ്ഥാ​ന മി​നി വോ​ളി​ബോ​ൾ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന് സ​മാ​പി​ക്കും

വ​ട​ക്ക​ഞ്ചേ​രി: മ​ന്പാ​ട് സ്കൂ​ളി​ൽ ന​ട​ന്നു​വ​രു​ന്ന സം​സ്ഥാ​ന മി​നി വോ​ളി​ബോ​ൾ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന് സ​മാ​പി​ക്കും. സെ​മി ഫൈ​ന​ൽ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​ന്ന്ന​ട​ക്കു​ക. മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന ച​ട​ങ്ങ് മ​ന്ത്രി എ ​കെ ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ വ​രെ​യു​ള്ള മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​യി.