ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ വാ​ർ​ഷി​ക പ​ദ്ധ​തി ക​ര​ടു​രേ​ഖ​യാ​യി
Sunday, December 9, 2018 12:52 AM IST
ചി​റ്റൂ​ർ: ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ 2019-20 വാ​ർ​ഷി​ക​പ​ദ്ധ​തി സെ​മി​നാ​റി​ൽ 12.57 കോ​ടി​യു​ടൈ പ്ര​വ​ർ​ത്ത​ന​പ​ദ്ധ​തി​ക്കു ക​ര​ടു​രേ​ഖ​യാ​യി. പൊ​തു​മ​രാ​മ​ത്ത്-1.68 കോ​ടി, കൃ​ഷി-1.35 കോ​ടി, വി​ദ്യാ​ഭ്യാ​സം-11.2 ല​ക്ഷം, മൃ​ഗ​സം​ര​ക്ഷ​ണം-11.7 ല​ക്ഷം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യാ​ണ് ക​ര​ടു​രേ​ഖ​യി​ൽ മു​ൻ​ഗ​ണ​ന ന​ല്കി​യി​രി​ക്കു​ന്ന​ത്.
കു​ടി​വെ​ള്ളം, ശു​ചി​ത്വം, പാ​ർ​പ്പി​ടം ആ​യു​ർ​വേ​ദം, ഹോ​മി​യോ, അ​ലോ​പ്പ​തി, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ​ശാ​ല സം​ര​ക്ഷ​ണം, മ​ന്ത​ക്കാ​ട് അം​ബേ​ദ്ക​ർ കോ​ള​നി, സാം​സ്കാ​രി​ക നി​ല​യം, കു​ടി​വെ​ള്ള പ്ലാ​ന്‍റ്, പ​ര​ന്പ​രാ​ഗ​ത തൊ​ഴി​ൽ സം​ര​ക്ഷ​ണം, പ​ട്ടി​ക​ജാ​തി വി​ക​സ​നം, ചി​റ്റൂ​ർ​പു​ഴ സം​ര​ക്ഷ​ണം, ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ൽ ഹെ​റി​റ്റേ​ജ് മ്യൂ​സി​യം സ്ഥാ​പി​ക്ക​ൽ, ആ​ധു​നി​ക അ​റ​വു​ശാ​ല ഉ​ൾ​പ്പെ​ടെ വി​ക​സ​ന​പ​ദ്ധ​തി ക​ര​ടു​രേ​ഖ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​മ​ധു സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​സി.​പ്രീ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ യു.​സാ​ദി​ഖ​ലി, പി.​ര​ത്നാ​മ​ണി, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഷീ​ജ, ക​വി​ത, ഉ​മ്മു​ൽ ഹ​മീ​ദ്, സു​ഷ​മ ന​ന്ദ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.