കാ​ഞ്ഞി​ര​പ്പു​ഴ​ഡാം 12ന് ​തു​റ​ക്കും
Sunday, December 9, 2018 12:52 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​ർ​ഷി​കാ​വ​ശ്യ​ത്തി​നാ​യി കാ​ഞ്ഞി​ര​പ്പു​ഴ​ഡാം 12ന് ​തു​റ​ക്കും. കാ​ർ​ഷി​കാ​വ​ശ്യ​ത്തി​നാ​യി ഡാ​മി​ന്‍റെ ഇ​ട​തു-​വ​ല​തു​ക​നാ​ലു​ക​ളാ​ണ് തു​റ​ക്കു​ന്ന​തി​നാ​ണ് ഡാം ​ഉ​പ​ദേ​ശ​ക​സ​മി​തി​യോ​ഗം തീ​രു​മാ​ന​മെ​ടു​ത്ത​ത്. വെ​ള്ളം തു​റ​ന്നു​വി​ടു​ന്ന​തോ​ടെ കാ​ഞ്ഞി​ര​പ്പു​ഴ, തെ​ങ്ക​ര, ത​ച്ച​ന്പാ​റ, കാ​രാ​കു​റി​ശി, കോ​ങ്ങാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ർ​ഷ​ക​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടും.
കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ​നി​ന്നും ക​നാ​ൽ​വെ​ള്ളം ല​ഭ്യ​മാ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​യെ​ല്ലാം നി​ല​വി​ൽ ക​രി​ഞ്ഞു​ണ​ങ്ങി നി​ല്ക്കു​ക​യാ​ണ്. ഏ​താ​നും ആ​ഴ്ച​ക​ളാ​യി വെ​ള്ളം തു​റ​ന്നു​വി​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​പ​ദേ​ശ​ക​സ​മി​തി തീ​രു​മാ​ന​മെ​ടു​ത്ത​ത്.
ഏ​താ​നും മാ​സം​മു​ന്പു​വ​രെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​മൂ​ലം കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ൽ വെ​ള്ളം സം​ഭ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. വെ​ള്ളം ല​ഭ്യ​മാ​കു​ന്ന​തോ​ടെ ക​ർ​ഷ​ക​രു​ടെ വെ​ള്ള​പ്ര​ശ്ന​ങ്ങ​ൾ​ക്ക് താ​ത്കാ​ലി​ക പ​രി​ഹാ​ര​മാ​കും. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി നെ​ല്ല്, വാ​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് പ്ര​ധാ​ന​മാ​യും കൃ​ഷി ചെ​യ്യു​ന്ന​ത്.