നെന്മാറ പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി വി​ക​സ​ന സെ​മി​നാ​ർ
Sunday, December 9, 2018 12:52 AM IST
നെന്മാറ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2019-2020 വാ​ർ​ഷി​ക​പ​ദ്ധ​തി വി​ക​സ​ന സെ​മി​നാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​പ്രേ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​ആ​ർ.​പു​ഷ്പ​ല​ത നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ത്പാ​ദ​ന​മേ​ഖ​ല​യി​ലെ കൃ​ഷി, ജ​ല​സേ​ച​നം, വൈ​ദ്യു​തി എ​ന്നീ അ​ടി​സ്ഥാ​ന വി​ക​സ​ന ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​തൂ​ക്കം ന​ല്കും. വി​വി​ധ​പ​ദ്ധ​തി​ക​ൾ​ക്ക് 25 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന ക്ഷേ​മ​പ​ദ്ധ​തി​ക​ൾ​ക്ക് സെ​മി​നാ​ർ അം​ഗീ​കാ​രം ന​ല്കി. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ക​സ​നം, വൃ​ദ്ധ​ർ, വ​നി​ത​ക​ൾ, കു​ട്ടി​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​കൃ​തി​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ൾ​ക്കും മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണ് ന​ല്കു​ന്ന​ത്.
വി​വി​ധ വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് ക​ണ്‍​വീ​ന​ർ​മാ​രാ​യി​ട്ടു​ള്ള നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ നേ​തൃ​ത്വം ന​ല്കി. സി.​പ്ര​കാ​ശ​ൻ, സ​തി ഉ​ണ്ണി, ഉ​ഷ ര​വീ​ന്ദ്ര​ൻ, ടി.​ജി.​അ​ജി​ത് കു​മാ​ർ, കെ.​ദേ​വ​ദാ​സ​ൻ, എ​സ്.​ഗം​ഗാ​ധ​ര​ൻ, രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.