അ​ർ​ബു​ദ​രോ​ഗി​ക​ൾ​ക്കാ​യി മു​ടി മു​റി​ച്ചു​ന​ല്കി
Sunday, December 9, 2018 12:52 AM IST
പാ​ല​ക്കാ​ട്: ഭാ​ര​ത​മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ർ​ബു​ദ​രോ​ഗി​ക​ൾ​ക്കാ​യി മു​ടി മു​റി​ച്ചു​ന​ല്കി. ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ, അ​ധ്യാ​പ​ക​ർ, മ​ദ​ർ പി​ടി​എ അം​ഗ​ങ്ങ​ൾ, മ​റ്റ് സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ, പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ മു​ടി​ന​ല്കി.
ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​റീ​ത്ത പ​രി​പാ​ടി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പാ​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ഫാ. ​പോ​ൾ തെ​ക്കി​നി​യ​ത്ത് പ്ര​സം​ഗി​ച്ചു. മു​പ്പ​തു​മി​നി​റ്റ് നീ​ണ്ട പ​രി​പാ​ടി​യി​ൽ പ​ത്തു​കി​ലോ മു​ടി സ്വ​രൂ​പി​ക്കാ​നാ​യി. സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും സ്റ്റാ​ഫും മാ​തൃ പി​ടി​എ​യും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.