മണ്ണാർക്കാട്ട് ചീ​ട്ടു​ക​ളി സം​ഘ​ത്തെ പി​ടി​കൂ​ടി
Sunday, December 9, 2018 12:52 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ന​ഗ​ര​ത്തി​ലെ ചീ​ട്ടു​ക​ളി സം​ഘ​ത്തെ മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് പി​ടി​കൂ​ടി. വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി സി​ഐ ടി.​പി ഫ​ർ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത​ര നാ​ടു​ക​ളി​ലേ​ത​ട​ക്കം അ​ഞ്ചം​ഗ ചീ​ട്ടു​ക​ളി സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട​ത്ത​നാ​ട്ടു​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ സാ​ജി​ത് ബാ​ബു, ക​രു​വാ​ര​ക്കു​ണ്ട് ച​ക്കാ​ല​ക്കു​ന്നേ​ൽ യൂ​സ​ഫ്, കാ​രാ​കു​ർ​ശ്ശി കോ​ലാ​നി അ​ബ്ദു​ൾ സ​ലീം, പൂ​വ​ത്താ​ണി പ​ഴേ​തി​ൽ ബ​ഷീ​ർ, കു​ന്തി​പ്പു​ഴ ചേ​ല​ക്കാ​ട്ടു​തൊ​ടി സ​ഹീ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 46740 രൂ​പ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.