ആ​ര്യ​നാ​ട്ടെ സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ നോ​ക്കു​കു​ത്തിയാകുന്നു
Sunday, December 9, 2018 1:18 AM IST
ആ​ര്യ​നാ​ട്: ര​ണ്ടാ​ഴ്ച മു​ന്പ് ആ​ര്യ​നാ​ട് പാ​ലം ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ച സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​വ വെ​റും നോ​ക്കു​കു​ത്തി മാ​ത്രം.ദി​നം​പ്ര​തി ചെ​റു​തും വ​ലു​ത​മാ​യ നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന മ​ല​യോ​ര മേ​ഖ​ല​യു​ടെ പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലാ​ണ് നി​യ​മ​പാ​ല​ക​രു​ടെ ശ്ര​ദ്ധ​യും പെ​റ്റി​ക്കേ​സു​പോ​ലു​മി​ല്ലാ​തെ പ​ര​സ്യ ഗ​താ​ഗ​ത ലം​ഘ​നം ന​ട​ക്കു​ന്ന​ത്.
ടൂ​റി​സ്റ്റ് - തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളാ​യ അ​ഗ​സ്ത്യാ​ർ ഗു​ഡം, ബോ​ണ​ക്കാ​ട് കു​രി​ശു​മ​ല, ആ​ന​പ്പാ​റ, കു​രി​ശു​മ​ല, നെ​യ്യാ​ർ​ഡാം, അ​രു​വി​ക്ക​ര ഡാം, ​പേ​പ്പാ​റ ഡാം ​തു​ട​ങ്ങി പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഗ​തി​തി​രി​ച്ചു​വി​ടു​ന്ന പ്ര​ധാ​ന ജം​ഗ്ഷ​നാ​ണ് ആ​ര്യ​നാ​ട് പാ​ലം ജം​ഗ്ഷ​ൻ.
നി​ത്യേ​ന വാ​ഹ​നാ​പ​ക​ട​ങ്ങ​ളും ഗ​താ​ഗ​ത​കു​രു​ക്കു​ക​ളും നേ​രി​ടു​ന്ന ഈ ​പ്ര​ദേ​ശ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​ധി​കൃ​ത​ർ ഇ​വി​ടെ ട്രാ​ഫി​ക് സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്.എ​ന്നാ​ൽ നി​യ​മ​പാ​ല​ക​ർ തി​രി​ഞ്ഞു നോ​ക്കാ​ത്ത പാ​ലം ജം​ഗ്ഷ​നി​ലെ സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ വാ​ഹ​ന​ങ്ങ​ളും ഗൗ​നി​ക്കു​ന്നി​ല്ല.