വെ​ള്ള​റ​ട​യി​ലെ ക​ല്ല് പാ​ലം ത​ക​ര്‍​ച്ച​യു​ടെ വ​ക്കി​ല്‍
Sunday, December 9, 2018 1:20 AM IST
വെ​ള്ള​റ​ട: ത​ക​ര്‍​ച്ച​യു​ടെ വ​ക്കി​ലാ​യ വെ​ള്ള​റ​ട​യി​ലെ ക​ല്ല്പാ​ലം പു​ന​ർ​നി​ർ​മി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ദി​വ​സേ​ന നൂ​റു​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്ന് പോ​കു​ന്ന പാ​ലം ത​ക​ര്‍​ച്ച​യു​ടെ വ​ക്കി​ലാ​യി​ട്ടും അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
വെ​ള്ള​റ​ട - നെ​യ്യാ​റ്റി​ന്‍​ക​ര മ​ല​യോ​ര​ഹൈ​വേ​യി​ൽ ക​രി​ങ്ക​ല്ലു​കൊ​ണ്ട് നി​ർ​മി​ച്ച് പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളി​ൽ വി​ള്ള​ൽ വീ​ണ​ത് അ​ധി​കൃ​ത​ർ ക​ണ്ട​ഭാ​വം കാ​ണി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ദ​ശാം​ബ്ദ​ങ്ങ​ള്‍​ക്കു മു​ന്പ് നി​ര്‍​മി​ച്ച പാ​ല​ത്തി​ന്‍റെ സി​മ​ന്‍റ് പാ​ളി​ക​ൾ ഇ​ള​കി ക​ന്പി​ക​ൾ പു​റ​ത്തേ​ക്ക് ത​ള്ളി​നി​ൽ​ക്കു​ക​യാ​ണ്.
കോ​ടി​ക​ള്‍ മു​ട​ക്കി മ​ല​യോ​ര​ഹൈ​വേ​യി​ൽ റോ​ഡു​പ​ണി ആ​രം​ഭി​ച്ചി​ട്ടും പാ​ലം നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്. പാ​ലം ത​ക​ര്‍​ന്ന് വ​ന്‍​ദു​ര​ന്തം സം​ഭ​വി​ക്കും മു​ന്പ് പാ​ലം പു​തു​ക്കി പ​ണി​യ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.