ജ​ല​സ​മൃ​ദ്ധി പ​ദ്ധ​തി വി​ജ​യ​ക​ര​മാ​ക്കി​യ​ത് ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ ആ​ശ​യ​ങ്ങ​ൾ: ഐ.​ബി. സ​തീ​ഷ് എം​എ​ൽ​എ
Sunday, December 9, 2018 1:20 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത ത​ല​മു​റ​യെ മ​ന​സി​ൽ​ക്ക​ണ്ടു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് ഹ​രി​ത​കേ​ര​ളം മി​ഷ​നെ ജ​ന​പ്രി​യ​മാ​ക്കി​യ​തെ​ന്ന് ഐ.​ബി. സ​തീ​ഷ് എം​എ​ൽ​എ. കാ​ട്ടാ​ക്ക​ട നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി വ​രു​ന്ന ജ​ല​സ​മൃ​ദ്ധി പ​ദ്ധ​തി ജ​ന​പ്രി​യ​മാ​യ​തി​നു പി​ന്നി​ലും ഹ​രി​ത​കേ​ര​ള മി​ഷ​ന്‍റെ ആ​ശ​യ​ങ്ങ​ളാ​ണെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.
ഹ​രി​ത​കേ​ര​ള മി​ഷ​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്തി​ലെ കൊ​ല്ലം​കോ​ണം തോ​ട് ന​വീ​ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജ​ല​സ​മൃ​ദ്ധി പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ച് കാ​രോ​ട് മു​ത​ൽ അ​രു​വി​ക്ക​ര വ​രെ​യു​ള്ള 15 കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​ത്താ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.
ഭൂ​വി​നി​യോ​ഗ ബോ​ർ​ഡ് ക​മ്മീ​ഷ​ണ​ർ എ. ​നി​സാ​മു​ദീ​ൻ, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ-​ഒാ​ർ​ഡി​നേ​റ്റ​ർ ഡി. ​ഹു​മ​യൂ​ൺ തു​ട​ങ്ങി​യ​വ​ർ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ശു​ചീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വൃ​ക്ഷ​ത്തൈ ന​ടീ​ലും വി​ത​ര​ണ​വും ന​ട​ന്നു. വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ. ​അ​സീ​സ്, നേ​മം ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ള​പ്പി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ , തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ട്ടു.