കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് ഡി​ഡി​ഇ ഓ​ഫീ​സ് ധ​ർ​ണ നടത്തും
Sunday, December 9, 2018 1:20 AM IST
തി​രു​വ​ന​ന്ത​പു​രം: എ​യ്ഡ​ഡ് മേ​ഖ​ല​യി​ലെ സ്കൂ​ളു​ക​ളും അ​ധ്യാ​പ​ക​രും അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് മ​നു​ഷ്യാ​വ​കാ​ശ ദി​ന​മാ​യ നാ​ളെ രാ​വി​ലെ 10നു ​തി​രു​വ​ന​ന്ത​പു​രം ഡി​ഡി​ഇ ഓ​ഫീ​സി​നു മു​ന്നി​ൽ കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ലെ അ​ധ്യാ​പ​ക​ർ ധ​ർ​ണ ന​ട​ത്തും.
അ​ധ്യാ​പ​ക​ർ​ക്ക് നി​യ​മ​നാം​ഗീ​കാ​രം ന​ൽ​കു​ക, ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് പെ​ൻ​ഷ​ൻ പ​രി​ഗ​ണി​ക്കു​ക, കെ​ഇ​ആ​ർ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്കു​ക, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ല​യ​നം ഉ​പേ​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് നടത്തുന്ന ധ​ർ​ണ നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ വി​ൻ​സെ​ന്‍റ് സാ​മു​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ന​ന്ത​പു​രം രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ റ​വ. ഡോ.​ക്രി​സ്തു​ദാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
മോ​ണ്‍. റ​വ. ഡോ. ​ വ​ർ​ക്കി ആ​റ്റു​പു​റ​ത്ത്, തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത മാ​നേ​ജ​ർ ഫാ. ​ഡൈ​സ​ണ്‍, നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​താ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് അ​നി​ൽ, കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് പ്ര​സി​ഡ​ന്‍റ് സാ​ലു പ​താ​ലി​ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി.​ആ​ർ. ജോ​സ്, സെ​ക്ര​ട്ട​റി ആ​ബേ​ൽ, ക​ണ്‍​വീ​ന​ർ​മാ​രാ​യ രാ​ജു, ജേ​ക്ക​ബ് ജോ​ണ്‍ ക​ല്ലു​മ്മൂ​ട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.