‘സ​മ​ത്വ​തീ​രം’ ശ്മ​ശാ​നം തു​റ​ന്നു​കൊ​ടു​ത്തു
Sunday, December 9, 2018 1:20 AM IST
കി​ളി​മാ​നൂ​ർ: കി​ളി​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും സം​യു​ക്ത പ​ദ്ധ​തി​യാ​യ "സ​മ​ത്വ​തീ​രം' ശ്മ​ശാ​നം തു​റ​ന്നു​കൊ​ടു​ത്തു. വൈ​ദ്യു​തി​യി​ലും ഗ്യാ​സി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ശ്മ​ശാ​നം ത​ദs​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ൽ നി​ന്നും ല​ഭി​ച്ച 60 ല​ക്ഷം രൂ​പ​യും കി​ളി​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് വ​ർ​ഷ​ത്തെ വി​ഹി​ത​വും ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹാ​യ​വു​മാ​ണ് പ​ദ്ധ​തി​യു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് പി​ന്നി​ൽ. ബി. ​സ​ത്യ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ വി. ​ജോ​യ് എം​എ​ൽ​എ, കി​ളി​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ഷൈ​ജു​ദേ​വ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സു​ഭാ​ഷ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.