മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയുടെ പ്ര​വ​ര്‍​ത്ത​നം അ​വ​താ​ള​ത്തി​ല്‍
Sunday, December 9, 2018 1:20 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ആ​വ​ശ്യ​ത്തി​നു ജീ​വ​ന​ക്കാ​ര്‍ ഇ​ല്ലാ​താ​യ​തോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പ്ര​വ​ര്‍​ത്ത​നം അ​വ​താ​ള​ത്തി​ല്‍. ഒ​പി വി​ഭാ​ഗം മു​ത​ല്‍ രോ​ഗി​ക​ള്‍​ക്ക് അ​ടി​യ​ന്ത​ര പ​രി​ച​ര​ണം ന​ല്‍​കു​ന്ന വി​ഭാ​ഗ​ങ്ങ​ളി​ല്‍ വ​രെ ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വം​മൂ​ണ്ടെ​ന്ന് രോ​ഗി​ക​ൾ പ​റ​യു​ന്നു.
അ​റ്റ​ന്‍​ഡ​ര്‍, ന​ഴ്സ്, ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് പ്ര​ധാ​ന​മാ​യും ഉ​ള്ള​ത്. ഇ​വി​ടെ നി​ന്ന് വി​ര​മി​ച്ച​വ​രു​ടെ ത​സ്തി​ക​യി​ലേ​ക്കു​ള്ള ഒ​ഴി​വ് നി​ക​ത്താ​ന്‍ ഇ​തു​വ​രെ ആ​രോ​ഗ്യ​വ​കു​പ്പ് ത​യാ​റാ​യി​ട്ടി​ല്ല. മാ​ത്ര​വു​മ​ല്ല അ​ടു​ത്ത​കാ​ല​ത്ത് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​യ്ക്കാ​യി 80 ഓ​ളം പേ​രെ എം​പ്ലോ​യ്മെ​ന്‍റ് വ​ഴി എ​ടു​ത്തെ​ങ്കി​ലും അ​വ​രാ​രും ജോ​ലി​ക്കെ​ത്തി​യി​ട്ടി​ല്ല.
ഇ​തോ​ടെ ചി​കി​ത്സ തേ​ടി ആം​ബു​ല​ന്‍​സു​ക​ളി​ലെ​ത്തു​ന്ന രോ​ഗി​ക​ളെ ആം​ബു​ല​ന്‍​സി​ല്‍ നി​ന്നും സ്ട്ര​ച്ച​റി​ലേ​യ്ക്ക് ഇ​റ​ക്കു​ന്ന​തും രോ​ഗി​ക​ളെ​ക്കൊ​ണ്ട് വ​ര്‍​ഡി​ലേ​യ്ക്ക് പോ​കു​ന്ന​തും കൂ​ട്ടി​രി​പ്പു​കാ​ര്‍ ത​ന്നെ.
രോ​ഗി​ക​ളു​മാ​യി വാ​ര്‍​ഡു​ക​ളി​ലേ​യ്ക്ക് പോ​കു​ന്ന ട്രോ​ളി​ക​ള്‍ ആ​വ​ശ്യം ക​ഴി​ഞ്ഞ് തി​രി​കെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തി​ക്കാ​നും ജീ​വ​ന​ക്കാ​രി​ല്ല.
ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ ട്രോ​ളി​യു​ടെ അ​ഭാ​വം മൂ​ലം അ​ത്യാ​സ​ന്ന നി​ല​യി​ലെ​ത്തു​ന്ന രോ​ഗി​ക​ള്‍ ആം​ബു​ല​ന്‍​സി​ല്‍​ത്ത​ന്നെ ക​ഴി​യേ​ണ്ട​താ​യ അ​വ​സ്ഥ​യും ഉ​ണ്ട്. അ​ടി​യ​ന്ത​ര പ​രി​ച​ര​ണ​ത്തി​നാ​യി സാ​ധ്യ​മാ​ക്കി​യ ട്രോ​മാ​കെ​യ​ര്‍ സം​വി​ധാ​ന​വും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലി​ല്ല.
മ​ള്‍​ട്ടി സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലാ​ണ് ട്രോ​മാ​കെ​യ​ര്‍ ന​ട​പ്പി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.