നി​യ​ന്ത്ര​ണം വി​ട്ടകാ​ർ വെ​യി​റ്റിം​ഗ് ഷെ​ഡി​ലേ​യ്ക്ക് ഇ​ടി​ച്ചു ക​യ​റി
Sunday, December 9, 2018 1:20 AM IST
വെ​മ്പാ​യം: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വെ​യി​റ്റിം​ഗ് ഷെ​ഡി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു. അ​പ​ക​ട​സ​മ​യ​ത്ത് വെ​യി​റ്റിം​ഗ് ഷെ​ഡി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ ഓ​ടി​മാ​റി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 3.30 ഓ​ടെ പി​ര​പ്പ​ൻ​കോ​ട് കൊ​പ്പം പ​ള്ളി​ക്ക് മു​ൻ​വ​ശ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ർ യാ​ത്രി​ക​നാ​യ തി​രു​വ​ന​ന്ത​പു​രം പേ​രൂ​ർ​ക്ക​ട സ്വ​ദേ​ശി ഫാ. ​ആ​ൽ​ബി​ൻ (34) ആ​ണ് പ​രി​ക്കേ​റ്റ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും കൊ​ട്ടാ​ര​ക്ക​ര​യി​ലേ​യ്ക്ക് വ​രു​ക​യാ​യി​രു​ന്ന ക​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
ബ​സ് കാ​ത്ത് നി​ര​വ​ധി യാ​ത്ര​ക്കാ​ർ വെ​യി​റ്റിം​ങ് ഷെ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു വ​രു​ന്ന​ത് ക​ണ്ട് ഇ​വ​ർ ഓ​ടി മാ​റു​ക​യാ​യി​രു​ന്നു.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വെ​യി​റ്റിം​ഗ് ഷെ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.​പ​രി​ക്കേ​റ്റ ഫാ. ​ആ​ൽ​ബി​നെ പി​ര​പ്പ​ൻ​കോ​ട് സെ​ന്‍റ് ജോ​ൺ​സ് മെ​ഡി​ക്ക​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ഫാ. ആ​ൽ​ബി​നാ​ണ് വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന​ത്.