എല്ലാം ഒരു നാടകം പോലെ, വാഴപ്പള്ളിക്കു ചവിട്ടുനാടകത്തിൽ മിന്നും വിജയം
Sunday, December 9, 2018 1:21 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ഒ​രു നാ​ട​ക​ത്തി​ന്‍റെ എ​ല്ലാ ഉ​ദ്വേ​ഗ​വും നി​റ​ഞ്ഞ​താ​യി​രു​ന്നു വാ​ഴ​പ്പ​ള്ളി സെ​ന്‍റ് തെ​രേ​സാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ച​വി​ട്ടു​നാ​ട​ക മ​ത്സ​രം. മ​ത്സ​രി​ക്കാ​നാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യാ​യി​രു​ന്നു അ​​വ​​സാ​​ന ​നി​​മി​​ഷം വ​രെ.
അ​ന്തി​മ നി​മി​ഷ​ത്തി​ൽ കോ​ട​തി ക​നി​ഞ്ഞു. പി​​ന്നെ എ​​ല്ലാം പെ​ട്ടെ​ന്നാ​​യി​​രു​​ന്നു. കോ​​ട​​തി​​വി​​ധി വാ​​ങ്ങി ആ​​ല​​പ്പു​​ഴ​യ്ക്കു പാ​ഞ്ഞു. ച​വി​ട്ടു​നാ​ട​ക വേ​ദി​യി​ലെ​ത്തു​ന്ന​തു​വ​രെ നെ​ഞ്ചി​നു​ള്ളി​ലാ​യി​രു​ന്നു ച​വി​ട്ടു​നാ​ട​കം. എ​ന്നി​ട്ടും വാ​​ഴ​​പ്പ​​ള്ളി സെ​​ന്‍റ് തെ​​രേ​​സാ​​സ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ടീം ​​എ ഗ്രേ​​ഡോ​​ടെ ഒ​​ന്നാം സ്ഥാ​​നം നേ​​ടി.
കോ​​ട്ട​​യം റ​​വ​​ന്യു ജി​​ല്ലാ ക​​ലാ​​മേ​​ള​​യി​​ൽ വാ​​ഴ​​പ്പ​​ള്ളി സെ​​ന്‍റ് തെ​​രേ​​സാ​​സ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ന്‍റെ ച​​വി​​ട്ടു​​നാ​​ട​​കം നി​​ർ​​ഭാ​​ഗ്യ​​വ​​ശാ​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തേ​​ക്കു ത​​ള്ള​​പ്പെ​​ട്ടി​​രു​​ന്നു. ഒ​​ന്നാം​​സ്ഥാ​​ന​​ക്കാ​​രി​​ൽ​നി​​ന്നു 14 മാ​​ർ​​ക്കി​​ന്‍റെ വ്യ​​ത്യാ​​സം. ഇ​​ത്ര​​യും മാ​​ർ​​ക്കി​​ന്‍റെ വ്യ​​ത്യാ​​സ​​മു​​ള്ള​​തി​​നാ​​ൽ ഡി​​പി​​ഐ​​യി​​ൽ അ​​പ്പീ​​ൽ പാ​​സാ​​യി​​ല്ല. തു​​ട​​ർ​​ന്ന് ലോ​​കാ​​യു​​ക്ത​യി​ൽ പ​​രാ​​തി ന​​ൽ​​കി​​യെ​​ങ്കി​​ലും ഫ​​ല​​മു​​ണ്ടാ​​യി​​ല്ല. തു​​ട​​ർ​​ന്ന് വാ​​ഴ​​പ്പ​​ള്ളി സ്കൂ​​ളി​​ലെ​ത​​ന്നെ ര​​ക്ഷി​​താ​​വാ​​യ അ​​ജി ആ​​ർ. ​നാ​​യ​​ർ എ​​ന്ന അ​​ഭി​​ഭാ​​ഷ​​ക​​ൻ മു​​ഖേ​​ന കോ​​ട്ട​​യം മു​​നി​​സി​​ഫ് കോ​​ട​​തി​​യി​​ൽ ഹ​​ർ​​ജി ന​​ൽ​​കി. കോ​​ട​​തി വാ​​ദം​​കേ​​ട്ടു വി​​ധി പ്ര​​ഖ്യാ​​പി​​ച്ചു വാ​​ഴ​​പ്പ​​ള്ളി സെ​​ന്‍റ് തെ​​രേ​​സാ​​സ് സ്കൂ​​ൾ ടീ​​മി​​നു സം​​സ്ഥാ​​ന മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നു​​ള​​ള ഉ​​ത്ത​​ര​​വി​​റ​​ങ്ങി​​യ​​തു വെ​​ള്ളി​​യാ​​ഴ്ച വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന്.അ​​നു​​കൂ​​ല വി​​ധി ല​​ഭി​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ൽ വാ​​ഴ​​പ്പ​​ള്ളി​​യി​​ലെ സ്കൂ​​ളി​​ൽ വേ​​ഷ​​സ​​ജ്ജ​​മാ​​യി​​രു​​ന്ന ടീം ​വി​ധി വ​ന്ന​തോ​ടെ ​അ​​തി​​വേ​​ഗ​​ത്തി​​ൽ ആ​​ല​​പ്പു​​ഴ​​യി​​ലെ വേ​​ദി​​യി​​ലെ​​ത്തി റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ മൂ​​ന്നി​​നു ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ അ​​ര​​ങ്ങു​​ണ​ർ​​ത്തി വാ​​ഴ​​പ്പ​​ള്ളി ടീം ​​ഒ​​ന്നാം സ്ഥാ​​നം കൈ​​യ​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു. വെ​​ള്ളി​​യാ​​ഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ആ​​രം​​ഭി​​ക്കേ​​ണ്ടി​​യി​​രു​​ന്ന ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി വി​​ഭാ​​ഗം ച​​വി​​ട്ടു​​നാ​​ട​​ക​​മ​​ത്സ​​രം വൈ​​കി​​യ​​തു മൂ​​ല​​മാ​​ണ് ത​​ങ്ങ​​ൾ​​ക്കു മ​​ത്സ​​രി​​ക്കാ​​ൻ ക​​ഴി​​ഞ്ഞ​​തെ​ന്നു പ്രി​​ൻ​​സി​​പ്പ​​ൽ സി​​സ്റ്റ​​ർ ടി​​സ പ​​ടി​​ഞ്ഞാ​​റേ​​ക്ക​​ര പ​​റ​​ഞ്ഞു.