മ​ഴമേഘങ്ങൾ ഭയപ്പെടുത്തുന്നു...കൊ​യ്ത്ത് മാ​റ്റി​വ​ച്ച് നെ​ൽ​കർഷകർ
Sunday, December 9, 2018 1:31 AM IST
കാ​ട്ടി​ക്കു​ളം: മ​ഴ പെ​യ്യു​മെ​ന്ന ഭ​യ​ത്തി​ൽ കൊ​യ്ത്ത് മാ​റ്റി​വ​ച്ച് നെ​ൽ​കൃ​ഷി​ക്കാ​ർ. തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് നെ​ല്ല് വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യി​ട്ടും കൃ​ഷി​ക്കാ​ർ കൊ​യ്ത്തു ന​ട​ത്താ​ത്ത​ത്. ഇ​ട​യ്ക്കൊ​ക്കെ മൂ​ടി​ക്കെ​ട്ടു​ന്ന അ​ന്ത​രീ​ക്ഷ​മാ​ണ് കൃ​ഷി​ക്കാ​രെ വി​ള​വെ​ടു​പ്പ് നീ​ട്ടി​വ​യ്ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ നി​ര​വ​ധി പാ​ട​ങ്ങ​ളി​ലാ​ണ് കൊ​യ്തി​ട്ട നെ​ല്ല് അ​പ്ര​തീ​ക്ഷി​ത​മാ​യി ദി​വ​സ​ങ്ങ​ളോ​ളം പെ​യ്ത മ​ഴ​യി​ൽ ന​ശി​ച്ച​ത്. സ​മീ​പ​ദി​വ​സ​ങ്ങ​ളി​ൽ ന്യൂ​ന​മ​ർ​ദ​ത്തി​നും മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന അ​ഭി​പ്രാ​യ​ത്തി​ലാ​ണ് ക​ർ​ഷ​ക​രി​ൽ പ​ല​രും. വാ​നം ന​ന്നാ​യി തെ​ളി​ഞ്ഞ​തി​നു​ശേ​ഷം കൊ​യ്ത്ത് ന​ട​ത്തി​യാ​ൽ മ​തി​യെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് കൃ​ഷി​ക്കാ​ർ.