സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന​ത്തി​ന് 50 കേ​ന്ദ്ര​ങ്ങ​ൾ: മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ
Sunday, December 9, 2018 1:31 AM IST
മാ​ന​ന്ത​വാ​ടി: സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ സം​സ്ഥാ​ന​ത്ത് 50 കേ​ന്ദ്ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ൽ അ​ന്താ​രാ​ഷ്ട്ര മൗ​ണ്ട​ൻ സൈ​ക്ലിം​ഗ് ചാം​പ്യ​ൻ​ഷി​പ്പ്(​എം​ടി​ബി കേ​ര​ള-2018) സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​കൃ​തി​സൗ​ഹാ​ർ​ദ,സാ​ഹ​സി​ക ടൂ​റി​സം പ​ദ്ധ​തി​ക​ളാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. ത​ദ്ദേ​ശീ​യ​ർ​ക്കും പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കു​ക. ടൂ​റി​സം രം​ഗ​ത്ത് മു​ന്നി​ട്ടു നി​ൽ​ക്കു​ന്ന ജി​ല്ല​യാ​ണ് വ​യ​നാ​ട്. മി​ക​വാ​ർ​ന്ന ടൂ​റി​സം പ​ദ്ധ​തി​ക​ൾ ജി​ല്ല​യി​ലൊ​രു​ക്കാ​ൻ പ്ര​ത്യേ​ക താ​ത്പ​ര്യ​മെ​ടു​ക്കും. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​ന്ന​ത് വ​യ​നാ​ടി​ന്‍റെ ടൂ​റി​സം മേ​ഖ​ല​യ്ക്ക് പു​ത്ത​ൻ ഉ​ണ​ർ​വാ​കും.
സം​സ്ഥാ​ന​ത്തു ഇ​ക്കോ ടൂ​റി​സം മേ​ഖ​ല​യി​ലെ അ​ന​ന്ത സാ​ധ്യ​ത​ക​ൾ മ​ന​സി​ലാ​ക്കി​യാ​ണ് സ​ർ​ക്കാ​ർ ടൂ​റി​സം ന​യം ആ​വി​ഷ്ക​രി​ച്ച​ത്. അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളി​ലെ പോ​രാ​യ്മ​ക​ൾ ടൂ​റി​സം മേ​ഖ​ല നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​യാ​ണ്. ഇ​തു പ​രി​ഹ​രി​ക്കും. അ​ടു​ത്തി​ടെ​യു​ണ്ടാ​യ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ൽ​നി​ന്നു ക​ര​ക​യ​റാ​ൻ ടൂ​റി​സം മേ​ഖ​ല​യ്ക്കു ക​ഴി​ഞ്ഞു. ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ ചു​വ​ടു​വ​യ്പ് വേ​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ക​രു​തു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
പ്രി​യ​ദ​ർ​ശി​നി തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന​വും അ​​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. പു​രാ​വ​സ്തു-​തു​റ​മു​ഖ മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ചാം​പ്യ​ൻ​ഷി​പ്പി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. കേ​ര​ള അ​ഡ്വ​ഞ്ച​ർ ടൂ​റി​സം പ്ര​മോ​ഷ​ൻ സൊ​സൈ​റ്റി സി​ഇ​ഒ മ​നീ​ഷ് ഭാ​സ്ക​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ്, മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത ബാ​ബു, മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ശോ​ഭ രാ​ജ​ൻ, സ​ബ് ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ്, ടൂ​റി​സം ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ അ​നി​താ​കു​മാ​രി, ഏ​ഷ്യ​ൻ സൈ​ക്ലിം​ഗ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഓം​കാ​ർ സിം​ഗ്, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എം. ​മ​ധു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.