കാ​പ്പി​സെ​റ്റ് ഗ​വ. ഹൈ​സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റി​നെ പു​റ​ത്താ​ക്കി
Sunday, December 9, 2018 1:31 AM IST
പു​ൽ​പ്പ​ള്ളി: കാ​പ്പി​സെ​റ്റ് ഗ​വ.​ഹൈ​സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​ണി പാ​ന്പ​നാ​ലി​നെ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം പു​റ​ത്താ​ക്കി.
വി​ദ്യാ​ല​യ​ത്തി​ലെ അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും അ​പ​മാ​നി​ക്കു​ന്ന വി​ധ​ത്തി​ൽ തെ​റ്റാ​യ വാ​ർ​ത്ത പ്ര​ച​രി​പ്പി​ക്കു​ക​യും ഹെ​ഡ്മാ​സ്റ്റ​റെ​യും സ്കൂ​ൾ ജീ​വ​ന​ക്കാ​രെ​യും അ​സ​ഭ്യം പ​റ​യു​ക​യും അ​ധി​കാ​രി​ക​ൾ​ക്കു വ്യാ​ജ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​സി​ഡ​ന്‍റി​നെ പു​റ​ത്താ​ക്കി​യ​തെ​ന്നു പി​ടി​എ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
പി​ടി​എ​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റ് ഒ.​കെ. പീ​റ്റ​ർ, കെ.​പി. സ​നോ​ജ്, കെ.​വി. ചാ​ക്കോ, ലി​സ ജോ​യി, പ്രീ​തി, സൈ​നി സ​ജി​ഷ്, ഷൈ​നി ഹ​രി​ദാ​സ​ൻ, ബീ​ന രാ​മ​ദാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.