ര​ഞ്ജി ക്രി​ക്ക​റ്റ്: സി​ക്കിം 295 റ​ണ്‍​സി​നു പി​ന്നി​ൽ
Sunday, December 9, 2018 1:31 AM IST
ക​ൽ​പ്പ​റ്റ:​ ര​ഞ്ജി ട്രോ​ഫി​യി​ൽ കൃ​ഷ്ണ​ഗി​രി സ്റ്റേ​ഡി​യ​ത്തി​ൽ പു​തു​ച്ചേ​രി​യു​മാ​യു​ള്ള മ​ത്സ​ര​ത്തി​ൽ മൂ​ന്നാം ദി​നം സി​ക്കിം 295 റ​ണ്‍​സി​നു പി​ന്നി​ൽ. ആ​ദ്യ ഇ​ന്നിം​ഗ്സ് 247 റ​ണ്‍​സി​നു അ​വ​സാ​നി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ഫോ​ളോ​ഓ​ണ്‍ ചെ​യ്ത സി​ക്കിം മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 105 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ്. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ സി​ക്കി​മി​നു​വേ​ണ്ടി മി​ലി​ന്ദ്കു​മാ​ർ 96 റ​ണ്‍​സ് നേ​ടി. 102 പ​ന്തു​ക​ൾ നേ​രി​ട്ട മി​ലി​ന്ദ് ര​ണ്ടു സി​ക്സും നാ​ലു ഫോ​റും പ​റ​ത്തി. പു​തു​ച്ചേ​രി​ക്കു​വേ​ണ്ടി പ​ങ്ക​ജ് സിം​ഗും ക്യാ​പ്റ്റ​ൻ ഡി. ​രോ​ഹി​തും മൂ​ന്നു വീ​തം വി​ക്ക​റ്റ് വീ​ഴ്ത്തി.
ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ സി​ക്കി​മി​ന്‍റെ ആ​ശി​ഷ്ഥാ​പ്പ 52-ഉം ​നി​ലേ​ഷ് 41-ഉം ​റ​ണ്‍​സ് നേ​ടി. പ​ങ്ക​ജ് സിം​ഗി​ന്‍റെ ബോ​ളി​ൽ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ങ്ങി​യ ബി​ബേ​ക് ദ​യാ​ലി പൂ​ജ്യ​ത്തി​നു പു​റ​ത്താ​യി. വി​ക്ക​റ്റ് കീ​പ്പ​ർ ക​ർ​മ ബു​ട്ടി​യ(10), ജ​ഹാ​ൻ ഉ​ദ്ദി​ൻ(0) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ. പ​ങ്ക​ജ് സിം​ഗ്, അ​ഭി​ഷേ​ക് ന​യ്യാ​ർ, ഡി. ​രോ​ഹി​ത് എ​ന്നി​വ​ർ പു​തു​ച്ചേ​രി​ക്കു​വേ​ണ്ടി ഓ​രോ വി​ക്ക​റ്റ് നേ​ടി.