മെ​ഗാ സൈ​ക്ല​ത്തോ​ണ്‍: പ്ര​ചാ​ര​ണ സൈ​ക്കി​ൾ റാ​ലി തു​ട​ങ്ങി
Sunday, December 9, 2018 1:33 AM IST
ക​ൽ​പ്പ​റ്റ: ബ​ത്തേ​രി ന​ഗ​ര​സ​ഭ, ജി​ല്ലാ സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ൻ, ബ​ത്തേ​രി മ​ക്ലോ​യ്ഡ്സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, കോ​ഴി​ക്കോ​ട് ഇ​ഖ്റ ഹോ​സ്പി​റ്റ​ൽ, ബ​ത്തേ​രി സൈ​ക്കി​ൾ ബ​ഡീ​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 23നു ​ബ​ത്തേ​രി​യി​ൽ മെ​ഗാ സൈ​ക്ല​ത്തോ​ണ്‍ ന​ട​ത്തും. ഇ​തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ച്ച സൈ​ക്കി​ൾ റാ​ലി ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ൽ ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഫ്ളാ​ഗ്ഓ​ഫ് ചെ​യ്തു.
സ​ബ് ക​ള​ക്ട​ർ എ​ൻ​എ​സ്കെ ഉ​മേ​ഷ്, മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ്, ബ​ത്തേ​രി സൈ​ക്കി​ൾ ബ​ഡീ​സ് പ്ര​സി​ഡ​ന്‍റ് എം.​ജെ. ച​ന്ദ്ര​ദാ​സ്, മ​ക്ലോ​യ്ഡ്സ് സ്കൂ​ൾ മ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഷിം​ജി​ത്ത് ദാ​മു, ജി​ല്ലാ സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സു​ബൈ​ർ ഇ​ളം​കു​ളം എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ബ​ത്തേ​രി സൈ​ക്കി​ൾ ബ​ഡീ​സ് അം​ഗ​ങ്ങ​ളാ​യ മി​ഥു​ൻ വ​ർ​ഗീ​സ്, രൂ​പേ​ഷ് കെ. ​ഡേ​വി​ഡ്, മു​ഹ​മ്മ​ദ് നെ​ഗി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന റാ​ലി​ക്കു ഗൂ​ഡ​ല്ലൂ​ർ, ഉൗ​ട്ടി, ക​ല്ല​ട്ടി, മ​സി​ന​ഗു​ഡി, ഗു​ണ്ട​ൽ​പേ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ല​ഭി​ക്കും. നാ​ളെ വൈ​കു​ന്നേ​രം ബ​ത്തേ​രി​യി​ലാ​ണ് സ​മാ​പ​നം.
ആ​രോ​ഗ്യ പ​രി​പാ​ല​ന​വും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും സൈ​ക്ലിം​ഗി​ലൂ​ടെ എ​ന്ന സ​ന്ദേ​ശ​പ്ര​ചാ​ര​ണ​മാ​ണ് സൈ​ക്ല​ത്തോ​ണി​ന്‍റെ മു​ഖ്യ​ല​ക്ഷ്യം.