രാ​ജ്യാ​ന്ത​ര മൗ​ണ്ട​ൻ സൈ​ക്ലിം​ഗ്: ഫ​റ​സ്, കി​ര​ണ്‍, പ്ര​ണി​ത ജേ​താ​ക്ക​ൾ
Sunday, December 9, 2018 1:33 AM IST
മാ​ന​ന്ത​വാ​ടി: പ​ഞ്ചാ​ര​ക്കൊ​ല്ലി പ്രി​യ​ദ​ർ​ശി​നി തേ​യി​ല​ത്തോ​ട്ട​ത്തി​ൽ ന​ട​ന്ന രാ​ജ്യാ​ന്ത​ര മൗ​ണ്ട​ൻ സൈ​ക്കിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ അ​ന്താ​രാ​ഷ്ട ക്രോ​സ് ക​ണ്‍​ട്രി വി​ഭാ​ഗ​ത്തി​ൽ ഇ​റാ​നി​ൽ​നി​ന്നു​ള്ള ഫ​റ​സ് ഷോ​ക്രി ജേ​താ​വാ​യി. ഇ​റാ​ന്‍റെ​ത​ന്നെ പ​ർ​വീ​സ് മ​ർ​ദാ​നി​ക്കാ​ണ് ര​ണ്ടാം സ്ഥാ​നം.​താ​യ്ല​ൻ​ഡ് താ​രം ആ​ദി​സാ​ക് താ​യി​ല​ങ്ക​യ്ക്കാ​ണ് വെ​ങ്ക​ലം.
ദേ​ശീ​യ​ത​ല​ത്തി​ൽ പു​രു​ഷന്മാരു​ടെ വി​ഭാ​ഗ​ത്തി​ൽ ക​ർ​ണാ​ട​ക​യു​ടെ കെ. ​കി​ര​ണ്‍​കു​മാ​ർ രാ​ജു ഒ​ന്നാ​മ നാ​യി. ഹി​മാ​ച​ൽ പ്ര​ദേ​ശി​ന്‍റെ ദേ​വേ​ന്ദ​ർ കു​മാ​റി​നാ​ണ് ര​ണ്ടാം സ്ഥാ​നം. ഹി​മാ​ച​ൽ പ്ര​ദേ​ശി​ന്‍റെ ഷി​വെ​ൻ വെ​ങ്ക​ലം ക​ര​സ്ഥ​മാ​ക്കി.
വ​നി​ത​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര​യു​ടെ പ്ര​ണി​ത സോ​മ​ൻ ഒ​ന്നും കേ​ര​ള​ത്തി​ന്‍റെ ലി​ഡി​യ എം. ​സ​ണ്ണി ര​ണ്ടും എ.​പി സാ​യി മൂ​ന്നും സ്ഥാ​നം നേ​ടി. ആ​ദ്യ​മാ​യാ​ണ് കേ​ര​ള എം​ടി​ബി​യി​ൽ വ​നി​ത​ക​ളു​ടെ മ​ത്സ​രം ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.
ഇ​റാ​ൻ ദേ​ശീ​യ ടീം ​അം​ഗ​വും ഏ​ഷ്യ​ൻ ഗെ​യിം​സ് വെ​ള്ളി​മെ​ഡ​ൽ ജേ​താ​വു​മാ​ണ് ഫ​റാ​സ് ഷോ​ക്രി. പ​ർ​വീ​സും ദേ​ശീ​യ ടീം ​അം​ഗ​മാ​ണ്. 38.4 കി​ലോ​മീ​റ്റ​ർ 1.43.29 മ​ണി​ക്കു​റി​ലാ​ണ് ഫ​റാ​സ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ 10 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള താ​ര​ങ്ങ​ൾ ക്രോ​സ് ക​ണ്‍​ട്രി​യി​ൽ മ​ത്സ​രി​ച്ചു.
അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ത്തി​ൽ ഒ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ സ്ഥാ​നം നേ​ടി​യ​വ​ർ​ക്കു യ​ഥാ​ക്ര​മം 1.25 ല​ക്ഷം, 80,000, 50,000, 25,000, 20,000 രൂ​പ സ​മ്മാ​നം ന​ൽ​കി. ദേ​ശീ​യ​മ​ത്സ​ര​ത്തി​ൽ പു​രു​ഷ·ാ​രു​ടെ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നു മു​ത​ൽ നാ​ലു വ​രെ സ്ഥാ​ന​ക്കാ​ർ​ക്കു ഒ​രു ല​ക്ഷം, 50,000, 25,000, 10,000 രൂ​പ​യാ​യി​രു​ന്നു സ​മ്മാ​നം. വ​നി​താ വി​ഭാ​ഗ​ത്തി​ൽ ഇ​ത് യാ​ഥാ​ക്ര​മം 50,000, 25,000, 20,000, 15,000 രൂ​പ​യാ​യി​രു​ന്നു.