അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ മാ​വോ​യി​സ്റ്റു​ക​ളു​ടെ ഫോ​ട്ടോ പ​തി​ച്ചു
Sunday, December 9, 2018 1:33 AM IST
ഗൂ​ഡ​ല്ലൂ​ർ: കേ​ര​ള​ത്തി​ൽ മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ ത​മി​ഴ്നാ​ട് ദൗ​ത്യ​സേ​ന​യും പോ​ലീ​സും വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. ഒ​ളി​വി​ൽ ക​ഴി​യു​ന്ന 32 മാ​വോ​യി​സ്റ്റു​ക​ളു​ടെ ഫോ​ട്ടോ​ക​ൾ പ​തി​ച്ച ഫ്ള​ക്സ് ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ചു. ഉൗ​ട്ടി​ക്ക​ടു​ത്ത മ​ഞ്ചൂ​ർ മേ​ഖ​ല​യോ​ട് ചേ​ർ​ന്ന ആ​ദി​വാ​സി ഗ്രാ​മ​ത്തി​ൽ മാ​വോ​യി​സ്റ്റു​ക​ൾ എ​ത്തു​ന്നു​ണ്ടെ​ന്ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് മ​ഞ്ചൂ​ർ വ​ന​മേ​ഖ​ല​യി​ലെ അ​പ്പ​ർ​ഭ​വാ​നി, കോ​ര​കു​ന്ദ, മു​ള്ളി, കി​ണ്ണ​കോ​രൈ, അ​പ്പ​ർ​ഭ​വാ​നി തു​ട​ങ്ങി​യ ഗ്രാ​മ​ങ്ങ​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി.
ആ​ദി​വാ​സി ഗ്രാ​മ​ങ്ങ​ൾ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മ​ണ്ണാ​ർ​ക്കാ​ട് വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് സ്ഥി​തി​ചെ​യ്യു​ന്ന​താ​ണ് മ​ഞ്ചൂ​ർ മേ​ഖ​ല. അ​പ്പ​ർ​ഭ​വാ​നി, കി​ണ്ണ​കൊ​ര മേ​ഖ​ല​ക​ളി​ൽ ത​മി​ഴ്നാ​ട് ദൗ​ത്യ​സേ​ന​യു​ടെ ക്യാ​ന്പു​ക​ൾ പ്ര​വൃ​ത്തി​ക്കു​ന്നു​ണ്ട്.
എ​രു​മാ​ട്, താ​ളൂ​ർ, ചോ​ലാ​ടി, ന​ന്പ്യാ​ർ​കു​ന്ന്, പാ​ട്ട​വ​യ​ൽ, നാ​ടു​കാ​ണി, ക​ക്ക​ന​ഹ​ള്ള, കു​ഞ്ച​പ്പ​ന, ബ​ർ​ളി​യാ​ർ തു​ട​ങ്ങി​യ അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റു​ക​ളി​ലും മാ​വോ​യി​സ്റ്റു​ക​ളു​ടെ ഫോ​ട്ടോ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കി​ണ്ണ​കൊ​ര​യി​ൽ പോ​ലീ​സ് ഒൗ​ട്ട് പോ​സ്റ്റും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.
അ​പ​രി​ചി​ത​രാ​രെ​ങ്കി​ലും ആ​ദി​വാ​സി ഗ്രാ​മ​ങ്ങ​ളി​ലെ​ത്തി​യാ​ൽ ഉ​ട​നെ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും ആ​ദി​വാ​സി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.