ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സാ​ര​ഥ്യം മു​സ്‌ലിം​ ലീ​ഗ് ഒ​ഴി​യു​ന്നു; പ്ര​സി​ഡ​ന്‍റിന്‍റെ കസേരയ്ക്കാ​യി കോ​ണ്‍​ഗ്ര​സി​ൽ അ​ടി
Sunday, December 9, 2018 1:33 AM IST
ക​ൽ​പ്പ​റ്റ: ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തി​നാ​യി കോ​ണ്‍​ഗ്ര​സി​ൽ അ​ടി തു​ട​ങ്ങി. യു​ഡി​എ​ഫ് ധാ​ര​ണ​യ​നു​സ​രി​ച്ച് പ്ര​സി​ഡ​ന്‍റ് മു​സ്ലിം ലീ​ഗി​ലെ ഹം​സ ക​ട​വ​ൻ ഡി​സം​ബ​ർ അ​വ​സാ​നം രാ​ജി​വ​യ്ക്കാ​നി​രി​ക്കെ​യാ​ണ് കോ​ണ്‍​ഗ്ര​സി​ൽ ഗ്രൂ​പ്പു​തി​രി​ഞ്ഞ് വ​ടം​വ​ലി. ഹം​സ​യ്ക്കൊ​പ്പം വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​സ്ലിം ലീ​ഗി​ലെ കെ. ​ഫൈ​സ​ലും രാ​ജി​വ​യ്ക്കും. ഈ ​പ​ദ​വി​യും കോ​ണ്‍​ഗ്ര​സി​നു ല​ഭി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് യു​ഡി​എ​ഫ് ധാ​ര​ണ. 18 അം​ഗ​ങ്ങ​ളാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ. മു​സ്ലിം ലീ​ഗ്-​എ​ട്ട്, കോ​ണ്‍​ഗ്ര​സ്-​നാ​ല്, സി​പി​എം-​മൂ​ന്ന്, സി​പി​ഐ-​ര​ണ്ട്, ജ​ന​താ​ദ​ൾ(​യു​ഡി​എ​ഫ്)-​ഒ​ന്ന് എ​ന്നി​ങ്ങ​ന​യാ​ണ് ക​ക്ഷി​നി​ല.
കോ​ണ്‍​ഗ്ര​സ് ഐ ​ഗ്രൂ​പ്പി​ലെ ബി​നു ജേ​ക്ക​ബും എ ​ഗ്രൂ​പ്പി​ലെ പി.​ജെ. രാ​ജേ​ന്ദ്ര​പ്ര​സാ​ദു​മാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു പ​ദ​വി​യി​ൽ നോ​ട്ട​മി​ട്ടി​രി​ക്കു​ന്ന​ത്. പ്ര​സി​ഡ​ന്‍റു സ്ഥാ​നം വ​രു​തി​യി​ലാ​ക്കാ​ൻ ഇ​രു ഗ്രൂ​പ്പു​ക​ളി​ലെ​യും മ​ണ്ഡ​ലം, ബ്ലോ​ക്ക് നേ​താ​ക്ക​ൾ രം​ഗ​ത്തു​ണ്ട്.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ ഉ​ൾ​പ്പെ​ടെ ഐ ​ഗ്രൂ​പ്പ് നേ​താ​ക്ക​ളും കെ​പി​സി​സി മെ​ന്പ​ർ​മാ​രാ​യ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, പി.​പി. ആ​ലി തു​ട​ങ്ങി​യ നേ​താ​ക്ക​ളും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടു​വ​രി​ക​യാ​ണ്.
കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ദേ​ശി​ക നേ​താ​ക്ക​ളി​ലെ മു​തി​ർ​ന്ന​വ​രി​ൽ ഒ​രാ​ളാ​ണ് പി.​ജെ. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്. കാ​ൽ നൂ​റ്റാ​ണ്ടാ​യി വ​ര​ദൂ​ർ ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റു​മാ​ണ്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ൻ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​ണ് ബി​നു ജേ​ക്ക​ബ്.