നീ​ല​ഗി​രി സൈ​ക്കി​ൾ റാ​ലി നാ​ളെ ആ​രം​ഭി​ക്കും
Sunday, December 9, 2018 1:33 AM IST
ക​ൽ​പ്പ​റ്റ: റൈ​ഡ് എ ​സൈ​ക്കി​ൾ ഫൗ​ണ്ടേ​ഷ​ൻ(​ആ​ർ​എ​സി-​എ​ഫ്) ടൂ​ർ ഓ​ഫ് നീ​ല​ഗി​രി എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സൈ​ക്കി​ൾ റാ​ലി​യു​ടെ 11-ാമ​ത് പ​തി​പ്പ് നാ​ളെ ആ​രം​ഭി​ക്കും. മൈ​സൂ​രു​വി​ൽ തു​ട​ങ്ങു​ന്ന റാ​ലി ഹ​സ​ൻ, കു​ശാ​ല​ന​ഗ​ർ, ബ​ത്തേ​രി, ഉൗ​ട്ടി, ക​ൽ​പ്പ​റ്റ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ 16നു ​മൈ​സൂ​രു​വി​ൽ തി​രി​ച്ചെ​ത്തും. കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 950ല​ധി​കം കി​ലോ​മീ​റ്റ​ർ റൈ​ഡ​ർ​മാ​ർ പി​ന്നി​ടും. ഈ ​വ​ർ​ഷ​ത്തെ ടൂ​റി​ൽ 110 സൈ​ക്ലി​സ്റ്റു​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​തി​ൽ ആ​റു വ​നി​ത​ക​ള​ട​ക്കം 29 വി​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടും. 17 വ​നി​ത റൈ​ഡ​ർ​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന റൈ​ഡി​ൽ 1984ലെ ​റോ​ഡ് സൈ​ക്ലിം​ഗ് ഒ​ളിം​പി​ക് ഗോ​ൾ​ഡ്മെ​ഡ​ൽ ജേ​താ​വ് അ​ല​ക്സി ഗ്രെ​വാ​ളും ഉ​ണ്ടാ​കും.
എ​ട്ടു ദി​വ​സം നീ​ളു​ന്ന​താ​ണ് സൈ​ക്ലിം​ഗ് ടൂ​റി​ന്‍റെ നാ​ലാം ദി​വ​സം ബ​ത്തേ​രി​യി​ൽ നി​ന്നു ഉൗ​ട്ടി​യി​ലേ​ക്കാ​ണ് യാ​ത്ര. റൈ​ഡ​ർ​മാ​ർ കാ​ൽ​ഹ​ട്ടി​ഘ​ട്ട് ച​വി​ട്ടി​ക്ക​യ​റും. ലോ​ക​ത്ത്ഏ​റ്റ​വും ബു​ദ്ധി​മു​ട്ടു​ള്ള സൈ​ക്കി​ൾ ക​യ​റ്റ​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. സി​താ ഭ​ടേ​ജ സ്പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ൽ ബം​ഗ​ളൂ​രു, ഇ​ക്ഷ ഫൗ​ണ്ടേ​ഷ​ൻ ബം​ഗ​ളൂ​രു, ടോ​ണ്‍​സ്വാ​ലി ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ ഓ​ഫ് ക​ലാ​പ് ട്ര​സ്റ്റ് ഉ​ത്ത​രാ​ഖ​ണ്ഡ്, വി​ദ്യോ​ദ​യ സ്കൂ​ൾ ഗൂ​ഡ​ല്ലൂ​ർ, കെ​ന്ന​ത്ത് ആ​ൻ​ഡേ​ഴ്സ​ണ്‍ നേ​ച്ചർ സൊ​സൈ​റ്റി ഹൊ​സൂ​ർ, ആ​ദി​ത്യ മേ​ത്ത ഫൗ​ണ്ടേ​ഷ​ൻ ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വ​യെ പ്ര​തി​നി​ധാ​നം ചെ​യ്തും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടു​മാ​ണ് സൈ​ക്ലി​സ്റ്റു​ക​ളി​ൽ ചി​ല​ർ ടൂ​റി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്.