ചെ​റി​യ​മ​ട്ടം​കു​ന്നി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ പു​ന​ര​ധി​വാ​സം തേ​ടു​ന്നു
Sunday, December 9, 2018 1:34 AM IST
ക​ൽ​പ്പ​റ്റ: കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ വെ​ണ്ണി​യോ​ട് ചെ​റി​യ​മ​ട്ടം​കു​ന്നി​ലെ പ​ണി​യ കു​ടും​ബ​ങ്ങ​ൾ പു​ന​ര​ധി​വാ​സം തേ​ടു​ന്നു. എ​ല്ലാ മ​ഴ​ക്കാ​ല​ത്തും വെ​ള്ളം​ക​യ​റു​ന്ന പ്ര​ദേ​ശ​ത്താ​ണ് കോ​ള​നി. ഇ​വി​ടെ​നി​ന്നു മാ​റി​ത്താ​മ​സി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ലാ​ണ് മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളും. എ​ന്നാ​ൽ പു​ന​ര​ധി​വാ​സ പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കാ​നും ന​ട​പ്പി​ലാ​ക്കാ​നും അ​ധി​കാ​രി​ക​ൾ ത​യാ​റാ​കു​ന്നി​ല്ല. ഇ​ക്ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് ദി​വ​സ​ങ്ങ​ളോ​ളം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലാ​ണ് ക​ഴി​ഞ്ഞ​ത്.
ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ഗ്ദാ​നം ചെ​യ്ത പു​ന​ര​ധി​വാ​സം എ​ത്ര​യും വേ​ഗം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​ണ് ആ​ദി​വാ​സി​ക​ളു​ടെ ആ​വ​ശ്യം.​ചെ​റി​യ​മ​ട്ടം​കു​ന്നി​ൽ 20 സെ​ന്‍റി​ലു​ള്ള കോ​ള​നി​യി​ൽ പ​ത്തു കു​ടും​ബ​ങ്ങ​ളു​ണ്ട്. പ​രി​മി​തി​ക​ൾ​ക്കു ന​ടു​വി​ലാ​ണ് ഇ​വ​രു​ടെ ജീ​വി​തം. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ൽ പ​ല​തും കോ​ള​നി​വാ​സി​ക​ൾ​ക്കു അ​ന്യ​മാ​ണ്. നെ​ൽ​പാ​ട​ത്തു​കൂ​ടി​യു​ള്ള ന​ട​പ്പാ​ത​യാ​ണ് കോ​ള​നി​ക്കാ​ർ​ക്കു വെ​ണ്ണി​യോ​ടു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തി​നു ആ​ശ്ര​യം. വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​കു​ന്പോ​ൾ ന​ട​പ്പാ​ത പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ല. വീ​ടു​ക​ളു​ടെ സ്ഥി​തി​യും മോ​ശ​മാ​ണ്. മ​ഴ​യ​ത്തു ചോ​രു​ന്ന​താ​ണ്.