. ഉ​ത്ത​ര​മേ​ഖ​ല സീ​നി​യ​ർ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ക​ല്ലൂ​രി​ൽ
Sunday, December 9, 2018 1:34 AM IST
ക​ൽ​പ്പ​റ്റ: ഉ​ത്ത​ര​മേ​ഖ​ല സീ​നി​യ​ർ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് 14 മു​ത​ൽ 16 വ​രെ ബ​ത്തേ​രി ക​ല്ലൂ​ർ വോ​ളി​ബോ​ൾ അ​ക്കാ​ഡ​മി ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള പു​രു​ഷ ടീ​മു​ക​ളും കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള വ​നി​താ ടീ​മു​ക​ളും പ​ങ്കെ​ടു​ക്കും. 14നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ശോ​ഭ​ൻ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വി​ജ​യി​ക​ളാ​കു​ന്ന ടീ​മു​ക​ൾ ഡി​സം​ബ​റി​ൽ കു​ന്ന​മം​ഗ​ല​ത്തു ന​ട​ക്കു​ന്ന സൂ​പ്പ​ർ സോ​ണ​ൽ മ​ത്സ​ര​ത്തി​നു അ​ർ​ഹ​ത നേ​ടും.

സെ​മി​നാ​റും സം​രം​ഭ മേ​ള​യും

ക​ൽ​പ്പ​റ്റ: ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന ന​ട​പ്പി​ലാ​ക്കി വ​രു​ന്ന കെ​സ്റു, മ​ൾ​ട്ടി​പ​ർ​പ്പ​സ് ജോ​ബ് ക്ല​ബ് തു​ട​ങ്ങി​യ സ്വ​യം തൊ​ഴി​ൽ പ​ദ്ധ​തി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നും മാ​ർ​ഗ നി​ർ​ദ്ദേ​ശ​ത്തി​നു​മാ​യി സെ​മി​നാ​റും സം​രം​ഭ മേ​ള​യും സം​ഘ​ടി​പ്പി​ക്കു​ന്നു. 11 ന് ​രാ​വി​ലെ 10 ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ദ്ധ​തി​ക​ൾ മു​ഖേ​ന സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും നി​ല​വി​ൽ അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​രും സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ച്ച​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.