പ്ര​ള​യ​ദു​രി​താ​ശ്വാ​സ നി​ധി​: ഒ​രു​പൈ​സ പോ​ലും ദു​ർ​വി​നി​യോ​ഗം ചെ​യ്യി​ല്ല: മ​ന്ത്രി കെ.​ടി. ജ​ലീ​ൽ
Sunday, December 9, 2018 1:38 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ്ര​ള​യ​ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ല​ഭി​ച്ച ഒ​രു​പൈ​സ പോ​ലും ദു​ർ​വി​നി​യോ​ഗം ചെ​യ്യി​ല്ലെ​ന്ന് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ. സ​ഹ​ക​ര​ണ​വ​കു​പ്പ് പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​ന്ന കെ​യ​ർ​ഹോം പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ദു​രി​താ​ശ്വാ​സനി​ധി​യി​ൽ നി​ന്നു​ള്ള മു​ഴു​വ​ൻ തു​ക​യും അ​ർ​ഹ​രാ​യ​വ​രു​ടെ കൈ​ക​ളി​ൽ ത​ന്നെ​യെ​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സാ​ല​റി ചാ​ല​ഞ്ചി​ൽ എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള​വ​ര​ട​ക്കം പു​റം​തി​രി​ഞ്ഞു നി​ന്ന​പ്പോ​ഴും സ​ഹ​ക​ര​ണ മേ​ഖ​ല ന​ൽ​കി​യ പി​ന്തു​ണ​യെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. ഭ​വ​ന​പ​ദ്ധ​തി​യി​ൽ സ​ഹ​ക​ര​ണ​വ​കു​പ്പ് 2000 വീ​ടു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ൽ മ​ല​പ്പു​റം ജി​ല്ല​ക്ക് 90 വീ​ടു​ക​ളാ​ണു​ള്ള​ത്. പെ​രി​ന്ത​ൽ​മ​ണ്ണ ഒ​ന്പ​ത്, പൊ​ന്നാ​നി 17, ഏ​റ​നാ​ട് ഒ​ന്പ​ത്, കൊ​ണ്ടോ​ട്ടി നാ​ല്, തി​രൂ​ര​ങ്ങാ​ടി 10, തി​രൂ​ർ 18, നി​ല​ന്പൂ​ർ 23 എ​ന്നി​ങ്ങ​നെ​യാ​ണ് വീ​ടു​ണ്ടാ​ക്കു​ന്ന​ത്. അ​ഞ്ചു​ല​ക്ഷം രൂ​പ ചെ​ല​വി​ൽ 500 ച​തു​ര​ശ്ര അ​ടി​യി​ലാ​ണ് വീ​ടു​ണ്ടാ​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മാ​തൃ​കാ​ഭ​വ​നം ആ​ലി​ക്ക​പ്പ​റ​ന്പി​ൽ ക​ദീ​ജ​യ്ക്ക് ക​ള​ക്ട​ർ അ​മി​ത് മീ​ണ കൈ​മാ​റി. പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ എം. ​മു​ഹ​മ്മ​ദ് സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ ടി. ​മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ഏ​ലി​യാ​സ് എം. ​കു​ന്ന​ത്ത്, സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സി. ​ദി​വാ​ക​ര​ൻ, സ​ഹ. ഓ​ഡി​റ്റ് ജോ. ​ഡ​യ​റ​ക്ട​ർ എം. ​സു​ബൈ​ദ, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സി. ​മു​ഹ​മ്മ​ദ്, കെ​യ​ർ​ഹോം ജി​ല്ലാ നി​ർ​വാ​ഹ​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​പി. അ​നി​ൽ, സോ​നു​പ്പ ഹാ​ജി, വി. ​ര​മേ​ശ​ൻ, അ​സി. ര​ജി​സ്ട്രാ​ർ പി. ​ബാ​ല​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രും, വി​വി​ധ സ​ഹ​ക​ര​ണ​സം​ഘം ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു.