കാ​രു​ണ്യ ലോ​ട്ട​റിക്ക് ഒ​രേ ന​ന്പ​റി​ൽ ര​ണ്ട് ടി​ക്ക​റ്റ്
Sunday, December 9, 2018 1:38 AM IST
നി​ല​ന്പൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കാ​രു​ണ്യ ഭാ​ഗ്യ​ക്കു​റി ലോ​ട്ട​റി​യി​ൽ ഒ​രേ ന​ന്പ​റി​ൽ ര​ണ്ട് ടി​ക്ക​റ്റ്. ഇ​ന്ന​ലെ ന​റു​കെ​ടുത്ത കാരുണ്യ ടിക്കറ്റിനാണ് ര​ണ്ടെ​ണ്ണ​ത്തി​ൽ ഒ​രേ ന​ന്പ​റു​ള്ള​ത്. ‌40 രൂ​പ​യാ​ണ് ഒ​രു ടി​ക്ക​റ്റി​ന്‍റെ വി​ല. 90 ല​ക്ഷം ടി​ക്ക​റ്റാ​ണ് 10 സീ​രി​യ​ൽ ന​ന്പ​റി​ലാ​യി ഇ​റ​ക്കി​യി​ട്ടു​ള്ള​തെ​ന്ന് ടി​ക്ക​റ്റി​ൽ പ​റ​യു​ന്നു​ണ്ട്.
വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ൽ വി​ത​ര​ണം ചെ​യ്ത ടി​ക്ക​റ്റാ​ണി​ത്. എ​ട​ക്ക​ര​യി​ലെ ഒ​രു ഏ​ജ​ന്‍റ് വ​ഴി വി​ത​ര​ണം ചെ​യ്ത​താ​ണി​ത്.
ടി​ക്ക​റ്റി​ന്‍റെ മ​റു​ഭാ​ഗ​ത്ത് ഏ​ജ​ൻ​സി​യു​ടെ പേ​രും വി​വ​ര​വും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ്യ​ക്കു​റി​യി​ലും സു​ല​ഭ​മാ​യി വ്യാ​ജ​നു​ണ്ടെ​ന്ന​തി​ന് സൂ​ച​ന​യാ​ണി​ത്. ഇ​തേ കു​റി​ച്ച് ത​ങ്ങ​ൾ​ക്ക് ഒ​ന്നും അ​റി​യി​ല്ലെ​ന്നാ​ണ് ഏ​ജ​ൻ​സി​യു​ടെ വി​ശ​ദീ​ക​ര​ണം.
പ്രി​ന്‍റിം​ഗി​ൽ വ​ന്ന പി​ഴ​വാ​കും കാ​ര​ണ​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. കാ​രു​ണ്യ ഓ​ഫീ​സി​ൽ നി​ന്നും വാ​ങ്ങി​യ ടി​ക്ക​റ്റ് മാ​ത്ര​മാ​ണ് വി​ൽ​പ്പ​ന ന​ട​ത്തി​യ​തെ​ന്നും ഏ​ജ​ൻ​സി പ​റ​ഞ്ഞു.
കാ​രു​ണ്യ ലോ​ട്ട​റി അ​ധി​കൃ​ത​രും പ്രി​ൻ​റിം​ഗ് പി​ഴ​വ് ആ​വാം കാ​ര​ണ​മെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം ന​ൽ​കു​ന്ന​ത്.