യൂ​ത്ത് ലീ​ഗ് യു​വ​ജ​ന യാ​ത്ര ഇ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ
Sunday, December 9, 2018 1:38 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വ​ർ​ഗീ​യ മു​ക്ത ഭാ​ര​തം അ​ക്ര​മ ര​ഹി​ത കേ​ര​ളം എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി മു​സ്്ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വറ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ന​യി​ക്കു​ന്ന യു​വ​ജ​ന യാ​ത്ര ഇ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ​ത്തും. അ​ങ്ങാ​ടി​പ്പു​റ​ത്ത് തി​രു​മാ​ന്ധാം​കു​ന്ന് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ർ​ന്ന് വൈ​കിട്ട് ഏ​ഴി​ന് പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​പ്പ​ടി​യി​ൽ റാ​ലി സ​മാ​പി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു സ​മ്മേ​ള​ന​ത്തോ​ടെ ജി​ല്ല​യി​ലെ പ​ര്യ​ട​ന​ത്തി​ന് സ​മാ​പ​ന​മാ​കും. വൈ​കീ​ട്ട് അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി, പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, എം.​പി​മാ​രാ​യ പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി, ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ, പി.​വി അ​ബ്ദു​ൽ​വ​ഹാ​ബ്, വി.​ടി ബ​ൽ​റാം എം​എ​ൽ​എ, മു​സ്്ലിം​ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​പി.​എ മ​ജീ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ദ്വി​ദി​ന വി​ല്ലേ​ജ് ക്യാ​ന്പി​ന് തു​ട​ക്ക​ം

ക​രു​വാ​ര​ക്കു​ണ്ട്: കേ​ര​ള മ​ഹി​ളാ സ​മ​ഖ്യ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​ജ​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന ദ്വി​ദി​ന വി​ല്ലേ​ജ് ക്യാ​ന്പി​ന് ക​രു​വാ​ര​ക്കു​ണ്ട് കേ​ര​ള പ​ഴ​യ ക​ട​ക്ക​ൽ ജി​യു​പി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം മ​ഠ​ത്തി​ൽ ല​ത്തീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള മ​ഹി​ളാ സ​മ​ഖ്യ സൊ​സൈ​റ്റി പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് എ​ൻ​ജി​നിയ​റിം​ഗ് വി​ദ്യാ​ർ​ഥ​ക​ൾ​ക്ക് ക്യാ​ന്പ് ന​ട​ത്തു​ന്ന​ത്. മ​ല​പ്പു​റം എ​ൻ​ടി​ടി​എ​ഫ് എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ലെ തെ​ര​ഞ്ഞെ​ടു​ത്ത 40 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. കോ​ള​ജ് ട്രൈ​ന​ർ പി.​ര​മേ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​റി​യാ​ൻ, കെ.​കെ ജെ​യിം​സ്, ക്ല​സ്റ്റ​ർ ആ​ർ.​പി കെ.​ടി. രാ​ജ​മ്മ, പി.​ന​ജീ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.