പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ 83 പ​ഠി​താ​ക്ക​ൾ തു​ല്യ​താ പ​രീ​ക്ഷ​യെ​ഴു​തി
Sunday, December 9, 2018 1:38 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സം​സ്ഥാ​ന സാ​ക്ഷ​ര​ത മി​ഷ​ൻ ന​ട​പ്പി​ലാ​ക്കു​ന്ന ഏ​ഴാം​ത​രം തു​ല്യ​ത പ​രീ​ക്ഷ പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്കി​ൽ ജി​ജി​വി​എ​ച്ച്എ​സ് എ​സി​ൽ ന​ട​ന്നു. ബ്ലോ​ക്കി​ലെ എ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നാ​യി 95 പ​ഠി​താ​ക്ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ഇ​തി​ൽ 83 പേ​ർ പ​രീ​ക്ഷ എ​ഴു​തി. 64 പു​രു​ഷന്മാ​രും 19 സ്ത്രീ​ക​ളും ഒ​ന്പ​ത് പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​രും, ആ​റു ഭി​ന്ന​ശേ​ഷി​ക്കാ​രും ഉ​ൾ​പ്പെ​ടു​ന്നു.
63 വ​യ​സു പ്രാ​യ​മു​ള്ള മ​ണ്ണാ​ർ​മ​ല മു​ണ്ടം​ത്തൊ​ടി മു​ഹ​മ്മ​ദാ​ലി ആ​ണ് ഏ​റ്റ​വും പ്രാ​യം കൂ​ടി​യ പ​ഠി​താ​വ്. 13 വ​യ​സു​ള്ള റ​ഹ്മാ​യാ​ണ് പ്രാ​യം കു​റ​ഞ്ഞ പ​ഠി​താ​വ്. പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് റീ​ന താ​ഴേ​ക്കോ​ട് ഗ്രാ​മ​പ​ഞ്ച​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ. നാ​സ​ർ എ​ന്നി​വ​ർ പ​രീ​ക്ഷ കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു.
പ്രേ​ര​ക്മാ​രാ​യ എ​ൻ.​ര​മാ​ദേ​വീ വി.​പി.​ഗീ​ത, സ​രോ​ജി​നി, രാ​ധ എ​ന്നി​വ​ർ പ​രീ​ക്ഷ​ക്ക് നേ​ത്ര​ത്വം ന​ൽ​കി