ആ​സ്ട്രോ ഫി​സി​ക്സി​ൽ ര​ഹ‌്നയ്ക്ക്് പി​എ​ച്ച്ഡി
Sunday, December 9, 2018 1:42 AM IST
എ​ട​ക്ക​ര: ശാ​സ്ത്ര​ലോ​ക​ത്തി​ന് ക​രു​ത്തേ​കി ചു​ങ്ക​ത്ത​റ സ്വ​ദേ​ശി​നി. ബാം​ഗ്്ളൂ​ർ ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ആ​സ്ട്രോ ഫി​സി​ക്സി​ൽ പി​എ​ച്ച്ഡി നേ​ടി​യ ഡോ. ​പി ടി ​ര​ഹ​്ന​യാ​ണ് മ​ല​യോ​ര​ത്തി​ന്‍റെ അ​ഭി​മാ​ന​താ​ര​മാ​യ​ത്. സെ​പ്റ്റം​ബ​ർ 28ന് ​ഐ​എ​സ്ആ​ർ​ഒ നി​ക്ഷേ​പി​ച്ച ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ ശാ​സ്ത്രീ​യ ബ​ഹി​രാ​കാ​ശ നി​രീ​ക്ഷ​ണ​ശാ​ല​യാ​യ ആസ്ട്രോ​സാ​റ്റി​ലെ യു​വി​റ്റ് ഡാ​റ്റ ഉ​പ​യോ​ഗി​ച്ചു ഗാ​ല​ക്സി​ക​ളി​ലെ ന​ക്ഷ​ത്ര​ങ്ങ​ളു​ടെ ഉ​ത്ഭ​വ​വും പ​രി​ണാ​മ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ആ​ണ് ഗ​വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​സ്ട്രോ ഫി​സി​ക്സി​ലെ പ്ര​ഫ. ജ​യ​ന്ത് മൂ​ർ​ത്തി​യു​ടെ​യും ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പ്ര​ഫ. ഗു​ഡേ​ന​യു​ടെ​യും മേൽനോട്ടത്തി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ര​ഹ​്ന ച ുങ്ക​ത്ത​റ പ​യ്യ​ശേ​രി ത​ണ്ടു​പാ​റ​ക്ക​ൽ ഉ​സ്മാ​ന്‍റെ​യും റം​ല​യു​ടെ മ​ക​ളും നി​ല​ന്പൂ​ർ ഇ​ക്ബാ​ലി​ന്‍റെ ഭാ​ര്യ​യു​മാ​ണ്.