അ​റ​ബ​ന​യി​ൽ കൊ​ണ്ടോ​ട്ടി ഇ​എം​ഇ​എ
Sunday, December 9, 2018 1:42 AM IST
കൊ​ണ്ടോ​ട്ടി: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ൽ​ത്സ​വ​ത്തി​ൽ കൊ​ണ്ടോ​ട്ടി ഇ​എം​ഇ​എ​യു​ടെ മു​ഹ​മ്മ​ദ് ഷി​ബി​ലി​യും സം​ഘ​വും, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം അ​റ​ബ​ന മു​ട്ടി​ൽ എ ​ഗ്രേ​ഡോ​ടെ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.
കൊ​ണ്ടോ​ട്ടി സ​ബ്ജി​ല്ല​യി​ൽ നി​ന്നും ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ട ടീം ​അ​പ്പീ​ലു​മാ​യെ​ത്തി​യാ​ണ് മ​ല​പ്പു​റം ജി​ല്ലാ ജേ​താ​ക്ക​ളാ​യ​ത്. സം​സ്ഥാ​ന ത​ല​ത്തി​ൻ ഇ​ത് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം കീ​രീ​ട​മാ​ണ്. തു​ട​ർ​ച്ച​യാ​യി ആ​റ് ത​വ​ണ ജി​ല്ലാ കി​രീ​ട​വും ഇ​എം​ഇ​എ​ക്ക് സ്വ​ന്ത​മാ​യി​രു​ന്നു.
സൈ​ത​ല​വി പൂ​ക്ക​ള​ത്തൂ​രാ​ണ് ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​മാ​യി അ​റ​ബ​ന പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്.
ബി​സ്മി​ല്ലാ ബൈ​ത്ത് കൊ​ണ്ട് തു​ട​ങ്ങി രി​ഫാ​ഇ ബൈ​ത്തും പ്ര​വാ​ച​ക പ്ര​കീ​ർ​ത്ത​ന​വു​മാ​യി ഹാ​ളി​ർ ബൈ​ത്തി​ൽ അ​വ​സാ​നി​ക്കു​ന്ന ബൈ​ത്തു​ക​ൾ പാ​ടി അ​റ​ബ​ന​മു​ട്ടി​യാ​ണ് മു​ഹ​മ്മ​ദ് ഷി​ബി​ലി​യും സം​ഘ​വും ഒ​ന്നാ​മ​തെ​ത്തി​യ​ത്.