ആ​ക്ര​മ​ണം: ആ​ദി​വാ​സി​ക​ള​ട​ക്കം 14 പേ​ർ​ക്ക് പ​രി​ക്ക്
Sunday, December 9, 2018 1:42 AM IST
നി​ല​ന്പൂ​ർ: ആ​ക്ര​മി​സം​ഘ​ത്തി​ന്‍റെ അതിക്ര​മ​ത്തി​ൽ ആ​ദി​വാ​സി മൂ​പ്പ​ന​ട​ക്കം 14 പേ​ർ​ക്ക് പ​രി​ക്ക്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.
ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ വെ​ണ്ടേ​ക്കും​പൊ​യി​ലി​ൽ വാ​യ​ന​ശാ​ല ഉ​ദ്ഘാ​ട​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ഗ​ദ്ദി​ക വാ​യ​ന​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് വാ​ർ​ഡ് മെ​ംബറും പാ​ല​ക്ക​യം ആ​ദി​വാ​സി കോ​ള​നി മൂ​പ്പ​നു​മാ​യ കൃ​ഷ്ണ​ൻ​കു​ട്ടി പാ​ല​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്ക​വേ 50-ഓ​ളം വ​രു​ന്ന സി​പി​എം പ്ര​വ​ർ​ത്ത​ക​ർ വേ​ദി​യി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ക​യും ത​ങ്ങ​ൾ സി​പി​എം ഗു​ണ്ട​ക​ളാ​ണെ​ന്ന് പ​റ​ഞ്ഞ് ആ​ക്ര​മ​ണം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​ർ പ​റ​ഞ്ഞു.
ക​സേ​ര​, സ്റ്റൂൾ, ക​ത്തി​ തുടങ്ങിയവ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ൻ അ​ജ്മ​ൽ കോ​ലോ​ത്ത്(29), മി​ഥു​ൻ ബാ​ബു(20), ഷി​നോ​ജ് ജോ​സ​ഫ്(40) എ​ന്നി​വ​രെ​ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്രവേശിപ്പിച്ചു. ക​ണ്ണി​നും ത​ല​ക്കും നെ​ഞ്ചി​നു​മാ​ണ് ഇ​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.
11 പേ​ർ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പാ​ല​ക്ക​യം കോ​ള​നി മൂ​പ്പ​ൻ കൃ​ഷ്ണ​ൻ​കു​ട്ടി(60), മേ​രി ജോ​സ​ഫ്(70), കോ​ർ​മ​ൻ വെ​ണ്ടേ​ക്കും​പൊ​യി​ൽ(65), അ​നീ​ഷ്(18), ശാ​ര​ദ(45), രാ​ഹു​ൽ(20), മ​ണി​ക്കു​ട്ടി പ​ല​ക​ത്തോ​ട്(46), വ​ട​ക്കേ​മു​റി​യി​ൽ ലി​ല്ലി​ക്കു​ട്ടി(57), വ​ട​ക്കേ​മു​റി​യി​ൽ ഷി​ജി ജോ​സ​ഫ്(43), ഷി​നോ​ജ് ജോ​ർ​ജ്(47), സോ​ണി​യ ഷി​നോ​ജ്(43) എ​ന്നി​വ​രാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.