ഫു​ട്ബോ​ൾ മ​ത്സ​രം ന​ട​ത്തി
Sunday, December 9, 2018 1:42 AM IST
എ​ട​ക്ക​ര: എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ​യും, വി​മു​ക്ത മി​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഫു​ട്ബോ​ൾ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ല​ഹ​രി വ​സ്തു​ക്ക​ളോ​ടു​ള്ള ആ​സ​ക്തി കു​റ​ക്കു​ന്ന​തി​നും, വി​നോ​ദ കാ​യി​ക രം​ഗ​ത്തേ​ക്ക് അ​വ​രെ ന​യി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ഫു​ട്ബോ​ൾ മ​ത്സ​രം. നി​ല​ന്പൂ​ർ താ​ലൂ​ക്ക്ത​ല മ​ത്സ​രം ചു​ങ്ക​ത്ത​റ എം​പി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​ന​ത്ത് ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ്വ​പ്ന ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മ​യ്യ, മെ​ംബർ​മാ​രാ​യ ലെ​നി​ൻ, സു​രേ​ഷ്, പ്ര​ധാ​ന​ധ്യാ​പ​ക​ൻ സ​ജി ജോ​ണ്‍, ഹ​ക്കീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം സ്ഥാ​ന​വും, വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം സ്ഥാ​ന​വും നേ​ടി. വി​ജ​യി​ക​ൾ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ സ​ജി​മോ​ൻ സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. നി​ല​ന്പൂ​ർ റേ​ഞ്ച് ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ന് അ​സി. ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ റെ​ജി തോ​മ​സ്, സു​രേ​ഷ് ബാ​ബു നേ​തൃ​ത്വം ന​ൽ​കി.