യു​ഡി​എ​ഫ് ​അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യ​ത് ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട വി​ഭ്രാ​ന്തി കാ​ര​ണം: എ​ൽ​ഡി​എ​ഫ്
Sunday, December 9, 2018 1:42 AM IST
പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​ന്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡ് യോ​ഗ​ത്തി​ൽ നി​ന്നും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യ​ത് ഭ​ര​ണം ന​ഷ്ട​മാ​യ​ത് മൂ​ല​മു​ണ്ടാ​യ വി​ഭ്രാ​ന്തി​കാ​ര​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ. ക​ഴി​ഞ്ഞ ദി​വ​സം ഇ​ത് സം​ബ​ന്ധി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നെ​തി​രെ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ. പ​ഞ്ചാ​യ​ത്തി​ലെ സേ​വിം​ഗ്സ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ളി​ൽ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളെ അ​വ​ഗ​ണി​ച്ചു, പ​ദ്ധ​തി ക​ര​ട് രേ​ഖാ നി​ർ​മാ​ണ​ത്തി​ൽ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ന്നും, സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റ കൂ​ടു​ന്ന​തി​ന് പോ​ലും പു​തി​യ ഭ​ര​ണ സ​മി​തി ത​യ്യാ​റാ​യി​ല്ലെ​ന്നു​മാ​ണ് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളു​ടെ പ​രാ​തി. എ​ന്നാ​ൽ അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യം വെ​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് പു​തി​യ ഭ​ര​ണ​സ​മി​തി ന​ട​ത്തു​ന്ന​തെ​ന്നും. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ടം നി​ല​നി​ന്നി​രു​ന്ന​തി​നാ​ൽ, ഇ​തി​നു​ശേ​ഷം കൂ​ട്ടു​ന്ന ബോ​ർ​ഡ് യോ​ഗ​ത്തി​ൽ 52 അ​ജ​ണ്ട​ക​ളാ​ണ് ച​ർ​ച്ച​ക്കാ​യി വെ​ച്ചി​രു​ന്ന​ത്. ഇ​തി​ൽ 51 അ​ജ​ണ്ട​ക​ളും ച​ർ​ച്ച ചെ​യ്ത ശേ​ഷം 2019- 2020 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ പ​ദ്ധ​തി രേ​ഖ​ക​ൾ സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക്കി​ടെ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ അ​കാ​ര​ണ​മാ​യി പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നും എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ കു​റ്റ​പ്പെ​ടു​ത്തി. യോ​ഗ​ത്തി​ൽ അ​നാ​വ​ശ്യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​ത് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളാ​ണെ​ന്നും, മീ​റ്റിം​ഗ് ഹാ​ളി​ലെ സി​സി​ടി​വി പ​രി​ശോ​ധി​ച്ചാ​ൽ മ​ന​സി​ലാ​വു​മെ​ന്നും എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പൂ​ക്കോ​ട്ടും​പാ​ടം സി​പി​എം ഓ​ഫീ​സി​ൽ വി​ളി​ച്ചു ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​നീ​ഷാ ക​ട​വ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി ഹം​സ, അം​ഗ​ങ്ങ​ളാ​യ വി​നോ​ദ് ജോ​സ​ഫ്, ഗം​ഗാ​ദേ​വി, അ​നി​താ രാ​ജു, ഒ.​ഷാ​ജി, പി.​എം ബി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.