ക​തി​ന​ പൊ​ട്ടി​ത്തെ​റി​ച്ച്‌ ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്
Sunday, December 9, 2018 1:42 AM IST
തി​രൂ​ർ: തൃ​ക്ക​ണ്ടി​യൂ​ർ മ​ഹാ​ശി​വ​ക്ഷേ​ത്ര​ത്തി​ൽ വെ​ടി​വ​ഴി​പാ​ടി​നു​ള്ള ക​തി​ന​യി​ൽ മ​രു​ന്ന് നി​റ​യ്്ക്കു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മാ​ങ്ങാ​ട്ടി​രി സ്വ​ദേ​ശി അ​യ്യ​പ്പ​ൻ, തൃ​ക്ക​ണ്ടി​യൂ​ർ സ്വ​ദേ​ശി ശ​ങ്കു​ണ്ണി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ക്ഷേ​ത്ര​ത്തി​ൽ അ​യ്യ​പ്പ​ൻ വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള വെ​ടി​മ​രു​ന്ന് നി​റ​യ്്ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. തി​രൂ​ർ എ​സ്ഐ സു​മേ​ഷ് സു​ധാ​ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും ആ​ർ​ഡി​ഒ മെ​ഹ​റ​ലി, ത​ഹ​സി​ൽ​ദാ​ർ സു​ധീ​ഷ് എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി.
നി​റ​യെ ഭ​ക്ത​രു​ള്ള സ​മ​യ​മാ​യി​രു​ന്നു​വെ​ങ്കി​ലും കൂ​ടു​ത​ൽ പേ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.