വേ​ങ്ങേ​രി​യി​ല്‍ നാ​ളി​കേ​ര ഹ​ബ് സ്ഥാ​പി​ക്കും
Sunday, December 9, 2018 1:46 AM IST
താ​മ​ര​ശേ​രി: തെ​ങ്ങ് കൃ​ഷി​യു​ടെ സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യം​വ​ച്ച് ന​ട​പ്പാ​ക്കു​ന്ന കേ​ര​ഗ്രാ​മം പ​ദ്ധ​തി ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ൽ കൃ​ഷി മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും കേ​ര​ഗ്രാ​മം പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മൂ​ന്ന് കൊ​ല്ല​ത്തേ​ക്ക് പ​ദ്ധ​തി ദീ​ര്‍​ഘി​പ്പി​ക്കും.

നാ​ളി​കേ​രാ​ധി​ഷ്ഠി​ത​മാ​യ മേ​ഖ​ല​ക​ളെ ഏ​കോ​പി​പ്പി​ച്ച് പ​ത്തു​വ​ർ​ഷ​ത്തെ മി​ഷ​നാ​യി കോ​ക്ക​ന​ട്ട് ഡെ​വ​ല​പ്മെ​ന്‍റ് കൗ​ൺ​സി​ൽ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. 7.81 ല​ക്ഷം ഹെ​ക്ട​ര്‍ സ്ഥ​ല​ത്താ​ണ് സം​സ്ഥാ​ന​ത്ത് നി​ല​വി​ല്‍ നാ​ളി​കേ​രം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. 2019 ആ​കു​ന്പോ​ഴേ​ക്കും 9.6 ല​ക്ഷം ഹെ​ക്ട​ര്‍ ആ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഉ​ത്പാ​ദ​ന ക്ഷ​മ​ത 6696ല്‍ ​നി​ന്ന് 8500 ആ​ക്കി ഉ​യ​ര്‍​ത്താ​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും.

ഓ​രോ വാ​ര്‍​ഡു​ക​ളി​ലും 75 തെ​ങ്ങി​ന്‍ തൈ​ക​ള്‍ വീ​തം സം​സ്ഥാ​ന​ത്ത് ആ​ദ്യ വ​ര്‍​ഷം 15 ല​ക്ഷ​ത്തി​ല​ധി​കം ഗു​ണ​നി​ല​വാ​ര​മു​ള്ള തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു നി​ന്നു​ള്ള​വ​ര്‍​ക്ക​ട​ക്കം ഉ​ത്പ​ന്ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നും വി​ല്‍​ക്കു​ന്ന​തി​നും കോ​ഴി​ക്കോ​ട് വേ​ങ്ങേ​രി​യി​ല്‍ നാ​ളി​കേ​ര ഹ​ബ് സ്ഥാ​പി​ക്കും.

താ​മ​ര​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ കേ​ര​ഗ്രാ​മം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന ഏ​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ണ് ക​ട്ടി​പ്പാ​റ. 250 ഹെ​ക്ട​ര്‍ പ്ര​ദേ​ശ​ത്തെ 655 ക​ര്‍​ഷ​ക​രു​ടെ 39864 തെ​ങ്ങു​ക​ള്‍​ക്ക് പ​ദ്ധ​തി​യു​ടെ ഗു​ണം ല​ഭി​ക്കും. ജൈ​വ​വ​ളം, കു​മ്മാ​യം, ഇ​ട​വി​ള​ക​ള്‍, ജ​ല​സേ​ച​ന പ​മ്പ് സെ​റ്റ്, തെ​ങ്ങ് ക​യ​റ്റ യ​ന്ത്രം, രോ​ഗം​ബാ​ധി​ച്ച തെ​ങ്ങ് മാ​റ്റി പു​തി​യ​ത് ന​ട​ല്‍ തു​ട​ങ്ങി 50.17 ല​ക്ഷം രൂ​പ​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭി​ക്കു​ക.

കാ​രാ​ട്ട് റ​സാ​ക്ക് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ള​യാ​ന​ന്ത​ര​മു​ള്ള കാ​ര്‍​ഷി​ക​മേ​ഖ​ല​യു​ടെ വീ​ണ്ടെ​ടു​പ്പി​ന് വേ​ണ്ടി ന​ട​പ്പാ​ക്കു​ന്ന പു​ന​ര്‍​ജ​നി പ​ദ്ധ​തി​യി​ല്‍ പ​ച്ച​ക്ക​റി​തൈ വി​ത​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ര​വീ​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ ടി. ​പു​ഷ്‌​ക​ര​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കു​ള്ള ജ​ല​സേ​ച​ന പ​മ്പ്‌​സെ​റ്റ്, തെ​ങ്ങ് ക​യ​റ്റ​യ​ന്ത്രം തു​ട​ങ്ങി​യ​വ വി​ത​ര​ണം ചെ​യ്തു. മി​ക​ച്ച ക​ര്‍​ഷ​ക​രെ​യും എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ ക​ര്‍​ഷ​ക​രു​ടെ മ​ക്ക​ളാ​യ ഫാ​ത്തി​മ സോ​ന, ആ​ന്‍​മ​രി​യ എ​ന്നി​വ​രെ​യും മി​ക​ച്ച ച​ങ്ങാ​തി​ക്കൂ​ട്ടം അം​ഗം വി​നോ​ദ് പി​ലാ​ക്ക​ണ്ടി​യെ​യും ആ​ദ​രി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട്, ആ​ത്മ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ ലേ​ഖ കാ​ര്‍​ത്തി​ക, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​സി. തോ​മ​സ്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ മ​ദാ​രി ജു​ബൈ​രി​യ, ബേ​ബി ബാ​ബു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ര്‍​മാ​രാ​യ ബീ​ന​ജോ​ര്‍​ജ്, റം​ല ഒ.​കെ.​എം. കു​ഞ്ഞി, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​വി. അ​ബ്ദു​ല്‍​അ​സീ​സ്, എ.​ടി. ഹ​രി​ദാ​സ​ന്‍, ഷാ​ഹിം ഹാ​ജി, ഇ​ന്ദി​ര ശ്രീ​ധ​ര​ന്‍, വ​ത്സ​ല ക​ന​ക​ദാ​സ്, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​ര​ക്ട​ര്‍​മാ​രാ​യ ആ​ര്‍. ബി​ന്ദു, അ​യി​ഷ, സു​ഷ​മ, കൃ​ഷി അ​സി. ഡ​യ​ര​ക്ട​ര്‍ ഇ​ന്‍​ചാ​ര്‍​ജ് ടി.​കെ. ന​സീ​ര്‍, കൃ​ഷി​ഓ​ഫീ​സ​ര്‍ കെ.​കെ. മു​ഹ​മ്മ​ദ് ഫൈ​സ​ല്‍, പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി വൈ​സ് ചെ​യ​ര​മാ​ന്‍ കെ.​ആ​ര്‍. രാ​ജ​ന്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​പി. ഷൈ​നി, ടി.​സി. വാ​സു, പ്രേ​ജി ജെ​യിം​സ്, എ​ന്‍. ര​വി, ഷാ​ന്‍ ക​ട്ടി​പ്പാ​റ, കെ.​വി. സെ​ബാ​സ്റ്റ്യ​ന്‍, എ​ന്‍.​ഡി. ലൂ​ക്ക, ക​രീം പു​തു​പ്പാ​ടി, സ​ലീം പു​ല്ല​ടി, കേ​ര​ഗ്രാ​മം ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ആ​ര്‍. ബി​ജു, ഇ​മ്മാ​നു​വ​ല്‍ വ​ള​വ​നാ​നി​ക്ക​ല്‍, സെ​ബാ​സ്റ്റ്യ​ന്‍ മു​റി​യം വേ​ലി​ല്‍, കേ​ള​പ്പ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.