നീ​ര പു​തിയ ബ്രാ​ൻ​ഡി​ൽ വി​പ​ണി​യി​ലെ​ത്തി​ക്കും: മ​ന്ത്രി
Sunday, December 9, 2018 1:46 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തി​ന്‍റെ ത​ന​ത് പാ​നീ​യ​മെ​ന്ന നി​ല​യി​ൽ നീ​ര അ​ന്താ​രാ​ഷ്‌ട്ര നി​ല​വാ​ര​ത്തി​ൽ ത​യ്യാ​റാ​ക്കി പു​തി​യ ബ്രാ​ൻ​ഡി​ൽ വി​പ​ണി​യി​ലെ​ത്തി​ക്കു​മെ​ന്ന് കൃ​ഷി മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ. നാ​ളി​കേ​ര വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ എ​ല​ത്തൂ​രി​ൽ സ്ഥാ​പി​ച്ച നീ​ര പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ആ​രോ​ഗ്യ പാ​നീ​യ​ങ്ങ​ളി​ൽ ഏ​ക പ്ര​കൃ​തി​ദ​ത്ത​മാ​യ പാ​നീ​യം നീ​ര​യാ​ണ്. അ​തി​നാ​ൽ സോ​ഫ്റ്റ് ഡ്രി​ങ്ക് സം​സ്കാ​ര​ത്തി​ൽ നി​ന്നും മാ​റി ഹെ​ൽ​ത്ത് ഡ്രി​ങ്ക് സം​സ്കാ​ര​ത്തി​ലേ​ക്ക് വ​രു​ന്പോ​ൾ പ്ര​കൃ​തി​ദ​ത്ത പാ​നീ​യം എ​ന്ന നി​ല​യി​ൽ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​ച​രി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ന്ന പാ​നീ​യമാ​ണ് നീ​ര.
നീ​ര അ​തി​ന്‍റെ പ്ര​കൃ​തി​ദ​ത്ത​മാ​യ സ്വാ​ഭാ​വി​ക​ത​യി​ൽ വി​ൽ​പ​ന ന​ട​ത്ത​ണം. നീ​ര​യു​ടെ നി​റം, ഗു​ണ​നി​ല​വാ​രം, രു​ചി, കേ​ടു കൂ​ടാ​തെ സൂ​ക്ഷി​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ചേ​രു​വ​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ചു പൊ​തുമാ​ന​ദ​ണ്ഡ​ങ്ങ​ൾ ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​യാ​യി. പ്ര​തി​ദി​നം 300 ലി​റ്റ​ർ ഉ​ത്പാ​ദ​ന​ശേ​ഷി​യു​ള്ള പൈ​ല​റ്റ് പ്ലാ​ന്‍റാ​ണ് ഇ​വി​ടെ സ്ഥാ​പി​ച്ച​ത്. കോ​ർ​പ​റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല​ത്തൂ​രി​ൽ ആ​രം​ഭി​ക്കു​ന്ന കേ​രാ​ധി​ഷ്ഠി​ത ഉ​ത്പ​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും നീ​ര ടെ​ക്നീ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.
സം​സ്ഥാ​ന നാ​ളി​കേ​ര വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എം. ​സു​നി​ൽകു​മാ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ കെ.എ​സ്. ജ​യേ​ഷ്, പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ടി. പു​ഷ്ക​ര​ൻ, കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ വി. ​റ​ഹി​യ, കെ​എ​സ് സി​ഡി​സി ഡ​യ​റ​ക്ട​ർ​മാ​രാ​യ പി. ​വി​ശ്വ​ൻ, എ.​എ​ൻ. രാ​ജ​ൻ, പി.​ടി. ആ​സാ​ദ്, കെ.​എ​സ്. ര​വി, സി​പി​സി കോ​ഓർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ജി. ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.