നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​വു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍
Sunday, December 9, 2018 1:46 AM IST
കോ​ഴി​ക്കോ​ട്: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ടു പേ​ര്‍ മാ​റാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.​ മാ​റാ​ട് വാ​ട്ട​ര്‍​ടാ​ങ്കി​ന് സ​മീ​പം വ​ട​ക്കേ വീ​ട്ടി​ല്‍ റൗ​ഫ് (31) , ന​ടു​വ​ട്ടം പി​ണ്ണാ​ണ​ത്ത് വീ​ട്ടി​ല്‍ വി​ജ​യ​കു​മാ​ര്‍ (57) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.
മാ​റാ​ട് പ്രി​ന്‍​സി​പ്പ​ല്‍ സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​എ​ക്‌​സ്. തോ​മ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് റൗ​ഫ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​രോ​ധി​ച്ച 256 പാ​ക്ക​റ്റ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. എ​സ്‌​ഐ കെ.​സ​തീ​ഷ്, സീ​നി​യ​ര്‍ സി​പി​ഒ. കെ .​ഷി​നോ​ജ്, സി​പി​ഒ​മാ​രാ​യ എ. ​പ്ര​ശാ​ന്ത് കു​മാ​ര്‍ പി.​അ​രു​ണ്‍​കു​മാ​ര്‍, സി. ​സ​ന്തോ​ഷ്, എം.​കെ. ലൈ​ജു, കെ.​സു​ജാ​ത എ​ന്നി​വ​ര്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.