ജ​യ്റാ​ണി പബ്ലിക് സ്കൂൾ ചാ​മ്പ്യ​ന്മാ​ർ
Sunday, December 9, 2018 1:46 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​ത്‌ല​റ്റി​ക് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മാ​ർ​ബി​ൾ ഗാ​ല​റി ട്രോ​ഫി ജി​ല്ലാ മി​നി പ്ര​മോ​ഷ​ൻ അ​ത്‌ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 115 പോ​യി​ന്‍റ് നേ​ടി ബാ​ലു​ശേ​രി ജ​യ്റാ​ണി പ​ബ്ലി​ക് സ്കൂ​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി.
105 പോ​യി​ന്‍റ് നേ​ടി പേ​രാ​മ്പ്ര സെ​ന്‍റ് മീ​രാ​സ് പ​ബ്ലി​ക് സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും 95 പോ​യി​ന്‍റു​മാ‍​യി ക​ട​ലു​ണ്ടി പ​ഞ്ചാ​യ​ത്ത് സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി മൂ​ന്നാം സ്ഥാ​നം നേ​ടി.
ജി​ല്ലാ ത്രോ​ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റും മാ​ർ​ബി​ൾ ഗാ​ല​റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ കെ.​വി. അ​ബ്ദു​ൾ മ​ജീദ് സ​ർ​ട്ടി​ഫി​ക്ക​റ്റും ട്രോ​ഫി​യും വി​ത​ര​ണം ചെ​യ്തു.
ജി​ല്ലാ അ​ത്‌ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​എം അ​ബ്ദു റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ആ​ർ​ടി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഷാ​ന​വാ​സ് ജാ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ അ​ത്‌ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി വി.​കെ. ത​ങ്ക​ച്ച​ൻ, എ.​കെ. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് , വി​നോ​ദ് കു​മാ​ർ, ഷെ​റീ​ന ന​വാ​സ്, പി. ​ഹ​ർ​ഷ​കു​മാ​ർ, ലാ​ലു, മി​ഥു​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.