നാ​ട്ടി​ൽ മ​ദ്യ​പ്പു​ഴ ഒ​ഴു​ക്കാനു​ള്ള സ​ർ​ക്കാ​ർ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹം: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി
Sunday, December 9, 2018 1:46 AM IST
കൂ​ട​ര​ഞ്ഞി: വാ​ഗ്ദാ​ന​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി​ മ​ദ്യ മാ​ഫി​യ​ക​ൾ​ക്കൊ​പ്പം നി​ന്ന് നാ​ടെ​ങ്ങും മ​ദ്യം ഒ​ഴു​ക്കാനുള്ള ന​യ​ങ്ങ​ളു​മാ​യി സർക്കാർ മു​ന്നോ​ട്ട് പോ​കു​ന്ന​ത് ല​ജ്ജാ​ക​ര​വും അ​പ​ല​പ​നീ​യ​വു​മാ​ണെ​ന്ന് കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി താ​മ​ര​ശേ​രി രൂ​പ​ത ക​മ്മി​റ്റി.
മു​ൻ സർക്കാർ ഘ​ട്ടം ഘ​ട്ട​മാ​യി മ​ദ്യ​നി​രോ​ധ​നം കൊ​ണ്ടു​വ​രാൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ അ​ട്ടി​മ​റി​ച്ച് ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ​നി​ന്നും വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള ദൂ​ര​പ​രി​ധി കു​റയ്​ക്കു​ക​യും ദേ​ശീ​യ​പാ​ത​യോ​ര​ങ്ങ​ൾ മ​ദ്യ ശാ​ല​ക​ൾ ആ​ക്കു​ക​യു​മാ​ണ് ഈ ​സ​ർ​ക്കാ​ർ ചെ​യ്ത​ത്.
ബി​യ​ർ വൈ​ൻ പാ​ർ​ല​റു​ക​ൾ പൂ​ർ​ണ​മാ​യും വി​ദേ​ശ മ​ദ്യ ഷാ​പ്പു​ക​ളാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ഏ​റ്റ​വും ഒ​ടു​വി​ല​ത്തേ​ത്. കേ​ര​ളം ക​ണ്ട ഏ​റ്റ​വും ജ​ന​ദ്രോ​ഹ​ക​ര​വും പ്രാ​കൃ​ത​വു​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ൻ​പോ​ട്ടു പോ​കു​ന്ന ഈ ​സ​ർ​ക്കാ​ർ ജ​ന​ക്ഷേ​മ​ത്തി​ന് പ​ക​രം ജ​ന​ഹ​ത്യ​യാ​ണ് ന​ട​ത്തു​ന്ന​ത് എ​ന്നും സ​മി​തി കു​റ്റ​പ്പെ​ടു​ത്തി.
ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ ന​ട​പ​ടി​ക​ളും സാ​യാ​ഹ്ന ധ​ർ​ണ​ക​ളും ജ​ന​കീ​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കാൻ തീ​രു​മാ​നി​ച്ചു.
രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സൈ​മ​ൺ കി​ഴ​ക്കേ​കു​ന്നേ​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. രൂ​പ​താ പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ ചെ​മ്പ​നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​നി​മേ​റ്റ​ർ സിസ്റ്റർ ​ആ​ഗ്ന​സ്, ജോ​ളി ഉ​ണ്ണി​യേ​പി​ള്ളി​ൽ, ജോ​സ് കാ​വി​ൽ​പു​ര​യി​ടം, റോ​യ് ജോ​സ് മു​രി​ക്കോ​ലി​ൽ, എ​ൻ.​വി. ഏ​ബ്ര​ഹാം, ബേ​ബി മാ​ത്യു, രാ​ജ​ൻ ഉ​റു​മ്പി​ൽ, ഏ​ബ്ര​ഹാം മ​ണ​ലോ​ടി, ടി.​ടി. തോ​മ​സ്‌, ജോ​യ്കു​ട്ടി ലൂ​ക്കോ​സ്, പി.​വി. ജോ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.