കോ​ഴി​ക്കോ​ട്- കു​റ്റ്യാ​ടി - മാ​ന​ന്ത​വാ​ടി ദേ​ശീ​യ​പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്കണം: കോ​ഓർഡി​നേ​ഷ​ൻ ക​മ്മ​ിറ്റി
Sunday, December 9, 2018 1:48 AM IST
കു​റ്റ്യാ​ടി: കോ​ഴി​ക്കോ​ട്- കു​റ്റ്യാ​ടി - മാ​ന​ന്ത​വാ​ടി മൈ​സൂ​രു ദേ​ശീ​യ​പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന് തൊ​ട്ടി​ൽ​പ്പാ​ല​ത്ത് ചേ​ർ​ന്ന ദേ​ശീ​യ പാ​ത കോ​ഓർഡി​നേ​ഷ​ൻ ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ക​ർ​ണാ​ട​ക​യി​ലേക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​വു​ന്ന പാ​ത സാ​ങ്കേ​തി​ക ത​ട​സ​മോ എ​തി​ർ​പ്പോ ഇ​ല്ലാ​ത്ത​തും പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തു​മാ​ണ്. രാ​ത്രി​യാ​ത്രാ നി​രോ​ധ​ന​ത്തി​നും താമരശേരി ചു​ര​ത്തി​ലെ ഗ​താ​ഗ​ത ത​ട​സ​ത്തി​നും ഇത് പ​രി​ഹാ​ര​മാ​വും.
കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്ന യോഗം ഇ.​കെ. വി​ജ​യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ന്നു​മ്മ​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ​ജി​ത്ത് അ​ധ്യ​ക്ഷ​ത വഹിച്ചു. പി.​ജി. ജോ​ർ​ജ്, ഉ​ഷ വി​ജ​യ​ൻ, കെ.​എ. ആ​ന്‍റ​ണി, കെ. ​കൃ​ഷ്ണ​ൻ, ഫാ. ​ബി​നു ക​ടു​ത്ത​ല​കു​ന്നേ​ൽ, പാ​ത ക​ട​ന്നു പോ​കു​ന്ന വ​യ​നാ​ട്ടി​ലെ തി​രു​നെ​ല്ലി മു​ത​ൽ കോ​ഴി​ക്കോ​ട് ത​ല​ക്കു​ള​ത്തൂ​ർ വ​രെ​യു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രും പ്ര​സം​ഗി​ച്ചു.
കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ ജോ​ർ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ.​കെ. വി​ജ​യ​ൻ എം​എ​ൽ​എ (ചെ​യ​ർ​മാ​ൻ), പി.​ജി. ജോ​ർ​ജ്ജ് (വൈ​സ് ചെ​യ​ർ​മാ​ൻ), കെ. ​സ​ജി​ത്ത് (ക​ൺ​വീ​ന​ർ), ഫാ. ​ബി​നു ക​ടു​ത്ത​ല​കു​ന്നേ​ൽ (ജോ: ​ക​ൺ​വീ​ന​ർ) എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി തെ​രെ​ഞ്ഞെ​ടു​ത്തു. 13ന് ​മു​ഖ്യ​മ​ന്ത്രി​ക്ക് എം​എ​ൽ​എമാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യമ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്കും.
വ​യ​നാ​ട്-​കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ സം​യു​ക്ത ക​ൺ​വൻ​ഷ​ൻ ചാ​ത്ത​​ങ്കോ​ട്ടു ന​ട​യി​ൽ വി​ളി​ച്ചു ചേ​ർ​ക്കാ​നും ശാ​സ്ത്രീ​യ പ​ഠ​ന​വും റോ​ഡ് സ​ർ​വേ​യും ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.