ചെ​റു​വ​ണ്ണൂ​ര്‍ ഹൈ​സ്‌​കൂ​ളി​ല്‍ "മ​ക്ക​ള്‍​ക്കൊ​പ്പം' കു​ടും​ബ സം​ഗ​മം ന​ട​ത്തി
Sunday, December 9, 2018 1:48 AM IST
പേ​രാ​മ്പ്ര: ചെ​റു​വ​ണ്ണൂ​ര്‍ ഗ​വ. ഹൈ​സ്‌​കൂ​ളി​ല്‍ പ​ത്താം ക്ലാ​സി​ലെ മു​ഴു​വ​ന്‍ ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം പ​ങ്കെ​ടു​ത്ത ്‍ കു​ടും​ബ സം​ഗ​മം ന​ട​ത്തി. കു​ടും​ബ കൗ​ണ്‍​സ​ലിം​ഗ് ക്ലാ​സ്, ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യും 20 ദി​വ​സ​ത്തെ നി​ശാ ക്യാ​മ്പി​നു​ള്ള സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗ​വും ന​ട​ന്നു. ത​ളി​പ്പ​റ​മ്പ് സ​ര്‍ സ​യ്യി​ദ് കോ​ള​ജ് പ്രി​ന്‍​സി​പ്പൽ‍ ഡോ. ​പി.​കെ. അ​ബ്ദു​ള്‍ അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് ക്ലാ​സെ​ടു​ത്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി. ​മ​നോ​ജ്, പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ കെ.​കെ. ബാ​ല​കൃ​ഷ്ണ​ന്‍, കെ. ​ദാ​സ​ന്‍, സി.​എ​ച്ച്. സ​നൂ​പ്, പി.​പി. സു​ധീ​ര്‍ രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​ബൂ​ബ​ക്ക​ർ മു​സ​്‌ല്യാ​ർ അ​നു​സ്മ​ര​ണം നാ​ളെ

മു​ക്കം: സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യും ഖി​ലാ​ഫ​ത്ത് ക​മ്മി​റ്റി നേ​താ​വു​മാ​യി​രു​ന്ന ഓ​മ​ശേ​രി ന​ട​മ്മ​ല്‍​പൊ​യി​ല്‍ പാ​ല​ക്കാം​തൊ​ടി​ക അ​ബൂ​ബ​ക്ക​ർ മു​സ്ലി​യാ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും ആ​ദ​ര​വും നാ​ളെ വൈ​കു​ന്നേ​രം 6.30ന് ​ന​ട​മ്മ​ൽ പൊ​യി​ലി​ൽ ന​ട​ക്കും. എ​സ് വൈ​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​സ്ത​ഫ മു​ണ്ടു​പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ന​വാ​സ് ഓ​മ​ശേ​രി, കൊ​യി​ലാ​ട്ട് അ​ബ്ദു​റ​ഹ്മാ​ൻ മാ​സ്റ്റ​ർ, പി.​ടി. അ​ഷ്റ​ഫ് മാ​സ്റ്റ​ർ, മ​നാ​ഫ് ച​ളി​ക്കോ​ട്, എ​ൻ. ഇ​ബ്രാ​ഹിം കു​ഞ്ഞ​ൻ, കെ.​പി. കു​ഞ്ഞി​മു​ഹ​മ്മ​ദ്‌ എന്നിവർ പ​ങ്കെ​ടു​ത്തു.