കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച് കെ​ട്ടി​ടം നിർമിക്കുന്നുവെന്ന് പരാതി
Sunday, December 9, 2018 1:48 AM IST
കോ​ഴി​ക്കോ​ട്: കാ​ര​പ്പ​റ​മ്പ്-​എ​ര​ഞ്ഞി​പ്പാ​ലം ബൈ​പാ​സ് റോ​ഡി​ല്‍ കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച് അ​ന​ധി​കൃ​ത കെ​ട്ടി​ട നി​ര്‍​മാ​ണം ന​ട​ത്തു​ന്നു​വെ​ന്ന് ആ​രോ​പ​ണം. കാ​ര​പ്പ​റ​മ്പ് ആ​ശീ​ര്‍​വാ​ദ് ലോ​ണ്‍​സി​നെ​തി​രേ​യാ​ണ് സ​മീ​പ​ത്തെ ഒ​ത​യ​മം​ഗ​ലം റോ​ഡ് റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ ന​ട​ക്കാ​വ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത് .
കെ​ട്ടി​ട നി​ര്‍​മാ​ണ ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച് അ​ന​ധി​കൃ​ത നി​ര്‍​മാ​ണം ന​ട​ത്തു​ന്ന​ത് ത​ട​ഞ്ഞു​കൊ​ണ്ട് ഹൈ​ക്കോ​ട​തി ഈ ​മാ​സം നാ​ലി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്ന​താ​യി അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു​ണ്ട് . കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​ക​ര്‍​പ്പും എ​തി​ര്‍​ക​ക്ഷി​ക​ള്‍​ക്ക് നേ​രി​ട്ട് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​ഉ​ത്ത​ര​വി​നെ മ​റി​ക​ട​ന്നാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ഹ​സ്യ​മാ​യി നി​ര്‍​മാ​ണം ന​ട​ന്ന​തെ​ന്നാ​ണ് പ​രാ​തി.
അ​ന​ധി​കൃ​ത നി​ര്‍​മാ​ണം പൊ​ളി​ച്ചു നീ​ക്കി നി​ര്‍​മാ​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് വ​രു​ത്തി തീ​ര്‍​ക്കാ​നാ​ണ് ര​ഹ​സ്യ​മാ​യി തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച​തെ​ന്നും സം​ശ​യി​ക്കു​ന്ന​താ​യി അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. ന​ട​ക്കാ​വ് പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഏ​താ​നും തൊ​ഴി​ലാ​ളി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.
ആ​ശി​ര്‍​വാ​ദ് ലോ​ണ്‍​സി​ന്‍റെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലു​മാ​യാ​ണ് പു​തു​താ​യി കെ​ട്ടി​ട​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന​ത്. വ​ല​തു​ഭാ​ഗ​ത്താ​യു​ള്ള കെ​ട്ടി​ട​ത്തി​ന് പ്ലാ​ന്‍ പോ​ലും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ഗീ​വ​ര്‍​ഗീ​സ് പോ​ള്‍ പ​റ​ഞ്ഞു. മൂ​ന്നു നി​ലി​യി​ലാ​ണ് ഈ ​കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത്. ഇ​ട​തു​ഭാ​ഗ​ത്താ​യി നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ട​വും മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യാ​ണെ​ന്നാ​ണ് ഇ​വ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്. നാ​ലു നി​ല​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്റെ ഒ​രു നി​ല ഭൂ​മി​ക്ക​ടി​യി​ലാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് ച​ട്ട​മെ​ന്ന് വി​വ​രാ​വ​ശ​കാ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച അ​പേ​ക്ഷ​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ന്ന് ഗീ​വ​ര്‍​ഗീ​സ് പോ​ള്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഭൂ​മി​ക്ക​ടി​യി​ലേ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കാ​തെ നാ​ലു​നി​ല​യും ത​റ​നി​ര​പ്പി​ൽ നി​ന്നു​ത​ന്നെ​യാ​ണ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ ഓ​ഡി​റ്റോ​റി​യ​ത്തി​നു​വേ​ണ്ടി​യാ​ണ് ഈ ​കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തെ​ങ്കി​ലും ഹോ​ട്ട​ലാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഓ​ഡി​റ്റോ​റി​യ​മാ​ണെ​ങ്കി​ല്‍ അ​ഞ്ചു മീ​റ്റ​ര്‍ വീ​തി​യി​ല്‍ കെ​ട്ടി​ട​ത്തി​ന്റെ ചു​റ്റം ഫ​യ​ര്‍​ഫോ​ഴ്‌​സ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നു വേ​ണ്ട സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്ക​ണം. ഇ​ത് പൂ​ര്‍​ണ​മാ​യും ലം​ഘി​ച്ച​തി​നാ​ലാ​ണ് ഹോ​ട്ട​ലി​നാ​ണ് കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തെ​ന്ന് പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യു​ടെ മൗ​നാ​നു​മ​തി​യോ​ടെ​യാ​ണ് നി​യ​മം ലം​ഘി​ച്ചു​കൊ​ണ്ട് കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തെ​ന്നും റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. നി​ല​വി​ല്‍ ആ​ശി​ര്‍​വാ​ദ് ലോ​ണ്‍​സി​ല്‍ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം ഇ​ല്ല. ഇ​വി​ടെ വി​വി​ധ പ​രി​പാ​ടി​ക​ള്‍​ക്കാ​യി എ​ത്തു​ന്ന​വ​ര്‍ ബൈ​പ്പാ​സ് റോ​ഡി​ലും ഇ​ട​വ​ഴി​ക​ളി​ലു​മാ​ണ് വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത്. ഇ​ത് ബൈ​പ്പാ​സ് റോ​ഡി​ലെ ഗ​താ​ഗ​ത​കു​രു​ക്കി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ടെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വീ​ടു​ക​ളി​ലേ​ക്ക് പോ​വാ​ന്‍ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണു​ള​ള​തെ​ന്നും അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.