നാടിനെ നാറ്റിക്കുന്നു
Sunday, December 9, 2018 2:20 AM IST
ബ​ദി​യ​ഡു​ക്ക: ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ൾ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ലെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ ചെ​ങ്ക​ല്‍ ക്വാ​റി​യി​ല്‍ തള്ളുന്ന​തി​നെ​തി​രേ നാ​ട്ടു​കാ​ർ രം​ഗ​ത്ത്. മാ​ന്യ ശ​ക്തിന​ഗ​റി​ലെ ചെ​ങ്ക​ല്‍ ക്വാ​റി​യി​ലാ​ണ് ആ​ശു​പ​ത്രി മാ​ലി​ന്യം ത​ള്ളു​ന്ന​ത്.
അ​ര ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് വ്യാ​പി​ച്ചു കി​ട​ക്കു​ന്ന ചെ​ങ്ക​ല്‍ ക്വാ​റി​യി​ലെ മു​ക്ക​ല്‍ ഭാ​ഗ​വും ആ​ശു​പ​ത്രി മാ​ലി​ന്യം​കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.
പാ​തി​​രാ​ത്രി​യി​ലും പു​ല​ര്‍​ച്ചെ​യു​മാ​യി​രു​ന്നു മാ​ലി​ന്യം ഇ​വി​ടെ മു​ന്പ് ത​ള്ളി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി പ​ക​ല്‍ സ​മ​യ​ത്തും മാ​ലി​ന്യം ഇ​വി​ടേ​ക്ക് എ​ത്തി​ക്കു​ന്നു​ണ്ട്. ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ മ​രു​ന്നു കു​പ്പി​ക​ളും ഗു​ളി​ക​ക​ളും ഉ​ൾ​പ്പെ​ടെ ശ​രീ​ര​ത്തി​ല്‍​നി​ന്ന് നീ​ക്കംചെ​യ്ത മാം​സ പേ​ശി​ക​ളു​ടെ ഭാ​ഗ​വും ത​ള്ളി​യ മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ല്‍​പ്പെ​ടും.
ത​ള്ളി​യ മാ​ലി​ന്യ​ത്തി​ല്‍​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​യും കൊ​ച്ചി​യി​ലേ​യും ആ​ശു​പ​ത്രി ബി​ല്ലു​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​ശു​പ​ത്രി മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​തി​ന് ക​രാ​ര്‍ എ​ടു​ത്ത ജി​ല്ല​യി​ലെ ഏ​തെ​ങ്കി​ലും വ്യ​ക്തി​യാ​വാം മാ​ലി​ന്യം ത​ള്ളി​യാ​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.
വി​വ​രം ജി​ല്ലാ ക​ള​ക്ട​റേ​യും പോ​ലീ​സി​നേ​യും റ​വ​ന്യു അ​ധി​കൃ​ത​രെ​യും അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം പോ​ലീ​സും റ​വ​ന്യു അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. യാ​തൊ​രു​കാ​ര​ണ വ​ശാ​ലും മാ​ലി​ന്യം ത​ള്ളാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് നാ​ട്ടു​കാ​രും ആ​ശു​പ​ത്രി മാ​ലി​ന്യം ത​ള്ളി​യ​വ​രെ ക​ണ്ടെ​ത്തി നി​യ​മന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സും റ​വ​ന്യു വ​കു​പ്പ് അ​ധി​കൃ​ത​രും പ​റ​ഞ്ഞു.