കു​ഴി​ഞ്ഞ​ടി കു​ളം ശു​ചീ​ക​രി​ച്ചു
Sunday, December 9, 2018 2:20 AM IST
ചെ​റു​വ​ത്തൂ​ർ: ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​യു​ടെ ര​ണ്ടാം വാ​ർ​ഷി​ക ദി​ന​ത്തി​ൽ മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി മാ​റി​യ കു​ഴി​ഞ്ഞ​ടി പൊ​തു​കു​ളം ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ മ​ണി​യ​റ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​വി. പ്ര​മീ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​പ്ര​ഭാ​ക​ര​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി. ​സു​രേ​ശ​ൻ, പി. ​രാ​ഘ​വ​ൻ, കൃ​ഷ്ണ​ൻ പ​ത്താ​ന​ത്ത്, കെ. ​നാ​രാ​യ​ണ​ൻ, കെ. ​ത​ങ്ക​മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ജീ​വ​ന​ക്കാ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, ഹ​രി​ത ക​ർ​മ​സേ​ന, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ശു​ചീ​ക​ര​ണത്തിന് നേ​തൃ​ത്വം ന​ൽ​കി.