പ്ലാ​സ്റ്റി​ക് വ​ലി​ച്ചെ​റി​യ​രു​തേ...
Sunday, December 9, 2018 2:21 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഉ​പ​യോ​ഗി​ച്ച് ക​ഴി​ഞ്ഞാ​ല്‍ പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ള്‍ വ​ലി​ച്ച​റി​യ​രു​തെ​ന്നും അ​തു ക​ഴു​കി വൃ​ത്തി​യാ​ക്കി റീ ​സൈ​ക്കി​ൾ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നു​മു​ള്ള സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക​യാ​ണ് കാഞ്ഞങ്ങാട് ദു​ര്‍​ഗ സ്കൂ​ളി​ലെ എ​ന്‍​എ​സ്എ​സ് വളണ്ടിയർ മാർ‍. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ക​ഴു​കി ഉ​ണ​ക്കി ആ​ക്രി ക​ട​ക​ളി​ല്‍ ന​ല്‍​കി​യാ​ല്‍ അ​തു​വ​ഴി ന​മു​ക്ക് കാ​ശ് ല​ഭി​ക്കു​ന്ന​തോ​ടൊ​പ്പം നാ​ടി​നെ മാ​ലി​ന്യ മു​ക്ത​മാ​ക്കാ​ൻ പ​ര്യാ​പ്ത​മാ​ക്കു​മെ​ന്ന സ​ന്ദേ​ശം എ​ല്ലാ​വ​രി​ലു​മെ​ത്തി​ക്കു​ക‍​യാ​ണ് ഈ ​വി​ദ്യാ​ർ​ഥി​ക​ൾ. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ്‌​കൂ​ളി​ന്‍റെ പ​രി​സ​ര​ത്തെ വീ​ടു​ക​ളി​ല്‍​നി​ന്ന് കു​ട്ടി​ക​ൾ പ്ലാ​സ്റ്റിക് മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ എ​ച്ച്.​ആ​ര്‍. ശ്രീ​ധ​ര​ന്‍ നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ പി.​വി.​പ്ര​ദീ​പ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​ത മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ എ​ന്‍.​സു​ബ്ര​ഹ്മ​ണ്യ​ന്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു.
എ​ന്‍​എ​സ്എ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ രൂ​പ രാ​ജ​ന്‍, വ​ള​ണ്ടി​യ​ര്‍​മാ​രാ​യ ഡി.​ആ​ശ, സ​ജീ​വ് കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.