വെ​യ്​റ്റ് ലി​ഫ്റ്റിം​ഗ് മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, December 9, 2018 10:23 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന സീ​നി​യ​ർ പു​രു​ഷ, വ​നി​ത ഇ​ന്‍റ​ർ ക്ല​ബ് വെ​യ്റ്റ് ലി​ഫ്റ്റിം​ഗ് മ​ത്സ​ര​ങ്ങ​ൾ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​എ​ൽ. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന്യൂ​മാ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​വി​ൻ​സ​ന്‍റ് നെ​ടു​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി ​ജെ ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കേ​ര​ള ഫെ​ൻ​സി​ഗ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എം.​എ​സ്. പ​വ​ന​ൻ, സ്റ്റേ​റ്റ് വെ​യ്റ്റ് ലി​ഫ്റ്റിം​ഗ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ടി. ജയിം​സ്, പ്ര​സി​ഡ​ന്‍റ് മാ​ത്യു പോ​ൾ, ടി.​കെ. സു​കു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ല വെ​യ്​റ്റ് ലി​ഫ്റ്റിം​ഗ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ര​തീ​ഷ് കു​മാ​ർ സ്വാ​ഗ​ത​വും ന്യൂ​മാ​ൻ കോ​ള​ജ് പ്ര​ഫ. ഡോ. ​തോം​സ​ണ്‍ ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.