കുമളി ഗ്രാമപഞ്ചായത്ത് വി​ക​സ​ന സെ​മി​നാ​ർ
Sunday, December 9, 2018 10:27 PM IST
കു​മ​ളി: കു​മ​ളി പ​ഞ്ചാ​യ​ത്തി​ന്‍റെ പു​തി​യ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ വി​ക​സ​ന​സെ​മി​നാ​ർ ന​ട​ന്നു. 15,91,17,000 രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് വി​ക​സ​ന സെ​മി​നാ​റി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.
മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നും ടൂ​റി​സം പ​ദ്ധ​തി​ക​ൾ​ക്കും ഉൗ​ന്ന​ൽ​ ന​ൽ​കി​യു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ഈ​പ്രാ​വ​ശ്യം ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മൃ​ഗ സം​ര​ക്ഷ​ണ​ത്തി​നും കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കും പ​ശ്ചാ​ത്ത​ല മേ​ഖ​ല​യ്ക്കും പ​ദ്ധ​തി​ക​ളു​ണ്ട്.
കു​മ​ളി പ​ഞ്ചാ​യ​ത്തി​ൽ ഓ​പ്പ​ണ്‍ മാ​ർ​ക്ക​റ്റ് തു​ട​ങ്ങു​ന്ന​തി​ന് പ​ണം വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. കു​മളി​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ കേ​ര​ള​ത്തി​ലേ​ക്ക് സ്വാ​ഗ​തം എ​ന്ന ആ​ർ​ച്ച് ബോ​ർ​ഡ് സ്ഥാ​പി​ക്കാ​നും പ​ണം നീ​ക്കി​വെ​ച്ചു. പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കും വ​നി​താ ഘ​ട​ക​പ​ദ്ധ​തി​ക​ൾ​ക്കും പാ​ർ​പ്പി​ട നി​ർ​മാ​ണ​ത്തി​നു പ്രാ​ധാ​ന്യം ന​ൽ​കി​യി​ട്ടു​ണ്ട്.
പ​ഞ്ചാ​യ​ത്ത് പ്രി​യ​ദ​ർ​ശി​നി ഹാ​ളി​ൽ ന​ട​ന്ന വി​ക​സ​ന സെ​മി​നാ​റി​ൽ കു​മ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കു​ഞ്ഞു​മോ​ൾ ചാ​ക്കോ ഉ​ദ്ഘാ​ട​നം​ചെ​യ്തു. വൈ​സ്പ്ര​സി​ഡ​ന്‍റ് സ​ണ്‍​സി മാ​ത്യു, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ജി​ത്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.