ഗ്യാ​സ് സി​ലി​ണ്ട​ർ ചോ​ർ​ന്നു
Sunday, December 9, 2018 10:27 PM IST
പീ​രു​മേ​ട്: വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഗ്യാ​സ് സി​ലി​ണ്ട​ർ ചോ​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി ഭീ​തി​യ​ക​റ്റി. വ​ള്ള​ക്ക​ട​വ് പ്ലാ​മൂ​ട്ടി​ൽ റ​ഷീ​ദി​ന്‍റെ വീ​ട്ടി​ലാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ പാ​ച​ക​ഗ്യാ​സ് സി​ലി​ണ്ട​ർ ചോ​ർ​ന്ന​ത്. സ​മീ​പ​ത്തെ പ​റ​ന്പി​ലേ​ക്ക് സി​ലി​ണ്ട​ർ മാ​റ്റി​യെ​ങ്കി​ലും ചോ​ർ​ച്ച വ​ർ​ധി​ച്ച​ത് വീ​ട്ടു​കാ​രെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി. തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന​യെ അ​റി​യി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന പീ​രു​മേ​ട് യൂ​ണി​റ്റി അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഷാ​ജ​ഹാ​ൻ, കെ.​പി. ജോ​യി, ഫ​യ​ർ​മാ​ൻ​മാ​രാ​യ ഗോ​പ​കു​മാ​ർ, മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​ത്.